വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്നെ മികച്ച സ്പിന്നര്‍ ആക്കിയതിന് പിന്നില്‍ അദ്ദേഹം; വെളിപ്പെടുത്തി അശ്വിന്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് രവിചന്ദ്ര അശ്വിന്റെ സ്ഥാനം. ഇന്ത്യയുടെ സ്പിന്‍ ബൗളിങ്ങിനെ വജ്രായുധമായ അശ്വിന്‍ ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്. കുല്‍ദീപ് യാദവ്-യുസ്‌വേന്ദ്ര ചാഹല്‍ സ്പിന്‍ കൂട്ടുകെട്ട് താളം കണ്ടെത്തിയതോടെയാണ് അശ്വിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്ഥാനം നഷ്ടമായത്. ഐപിഎല്ലിലും തിളങ്ങുന്ന അശ്വിന്‍ തന്റെ മികച്ച ബൗളിങ്ങിന് പിന്നിലെ പ്രചോദനം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

അശ്വിന്‍

നിലവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ ഡബ്ലു വി രാമനാണ് തന്നെ മികച്ച ബൗളറാക്കി വളര്‍ത്തിയതെന്നാണ് അശ്വിന്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്റെ അച്ചടക്കവും ഉപദേശവും കരിയറിന്റെ തുടക്കത്തില്‍ വളരെ സഹായിച്ചു. അദ്ദേഹത്തിന്റെ കൃത്യമായ ഉപദേശമാണ് തുടര്‍ച്ചയായി പന്ത് ടേണ്‍ ചെയ്യിക്കാനും കൃത്യമായ ലൈനും ലെങ്തും കാത്ത് സൂക്ഷിക്കാനും പഠിപ്പിച്ചത്.

തല്ലുവാങ്ങുന്ന ബൗളറില്‍

തുടര്‍ച്ചയായി തല്ലുവാങ്ങുന്ന ബൗളറില്‍ നിന്ന് ക്ഷമയുള്ള ബൗളറാകാന്‍ അദ്ദേഹം സഹായിച്ചു-സഞ്ജയ് മഞ്ജറേക്കറുമായി ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വിന് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
റണ്ണപ്പില്‍ വ്യതിയാനം വരുത്താന്‍ രാമന്‍ എന്നോട് നിര്‍ദേശിച്ചു. അത് എന്റെ ബൗളിങ്ങില്‍ കൃത്യമായ താളം നല്‍കി.കരിയറിന്റെ തുടക്കത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ടെക്‌നിക്കുകള്‍ വളരെയധികം സഹായിച്ചു.

മാറ്റങ്ങള്‍ നിരവധി; ടെന്നിസ് പുനരാരംഭിക്കുമ്പോഴുള്ള നിയമങ്ങള്‍ പുറത്തിറക്കി ഐടിഎഫ്

ടി20

ടി20 കളിക്കാന്‍ ഇപ്പോഴും എന്റെ കായികക്ഷമത അനുവദിക്കുന്നുണ്ട്. ന്യൂബൗളില്‍ മികച്ച പ്രകടനം എനിക്ക് അവകാശപ്പെടാം. ന്യൂബൗളില്‍ കൂടുതല്‍ ടേണ്‍ ചെയ്യാനും ബൗണ്‍സ് കണ്ടെത്താനും എനിക്ക് സാധിക്കുന്നുണ്ട്. ന്യൂബൗളില്‍ മധ്യവിരലാണ് ഞാന്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ക്യാരം ബോള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നത് ന്യൂബൗളിലാണെന്നും അശ്വിന്‍ പറഞ്ഞു.

സുനില്‍ ഛേത്രിയോട് ആരാധകന്റെ വിചിത്ര ആവശ്യം; ചിരിയടക്കാനാവാതെ ആരാധകര്‍

ഇന്ത്യ

ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറായ അശ്വിന്‍ ഐപിഎല്ലിലും സജീവമാണ്. 33കാരനായ അശ്വിന്‍ അവസാന രണ്ട് സീസണിലും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു. ഈ സീസണില്‍ അദ്ദേഹം ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ മങ്കാദിങ് നടത്തിയ അശ്വിന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി 71 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 365 ടെസ്റ്റ് വിക്കറ്റ് അശ്വിന്റെ പേരിലുണ്ട്. 10 വിക്കറ്റ് പ്രകടനം ഏഴ് തവണയും അഞ്ച് വിക്കറ്റ് പ്രകടനം 27 തവണയും അദ്ദേഹം നടത്തിയിട്ടുണ്ട്. 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 52 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ നാല് സെഞ്ച്വറിയുള്‍പ്പെടെ 2389 റണ്‍സും അശ്വിന്‍ നേടിയിട്ടുണ്ട്.

തമന്ന പാകിസ്താന്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തില്‍; പ്രചരിച്ച ചിത്രത്തിന്റെ സത്യം എന്ത്?

രാമന്‍

രമേഷ് പവാറിന്റെ പകരക്കാരനായാണ് രാമന്‍ വനിതാ ടീമിന്റെ പരിശീലകനായത്. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യ ഇത്തവണത്തെ വനിതാ ടി20 ലോകകപ്പിന്റെ ഫൈനല്‍ കളിച്ചത്. ഇന്ത്യക്കുവേണ്ടി 11 ടെസ്റ്റില്‍നിന്ന് 448 റണ്‍സും രണ്ട് വിക്കറ്റും 27 ഏകദിനത്തില്‍നിന്ന് 617 റണ്‍സും രണ്ട് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങിയിരുന്ന അദ്ദേഹം തമിഴ്‌നാടിനുവേണ്ടിയാണ് രഞ്ജി ട്രോഫിയില്‍ കളിച്ചിരുന്നത്.

Story first published: Sunday, May 3, 2020, 13:13 [IST]
Other articles published on May 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X