വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജിറ്റേറിയനായ വീരുവിനെ ചിക്കന്‍ കഴിപ്പിച്ച സച്ചിന്‍, പറഞ്ഞത് ഒരൊറ്റ കാര്യം!

ഒരു ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഐക്കണ്‍ താരങ്ങളാണ് മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും. ആരാധകര്‍ക്കു ഏറെ പ്രിയപ്പെട്ട ഓപ്പണിങ് ജോടികള്‍ കൂടിയായിരുന്നു ഇരുവരും. ഇന്ത്യക്കു വേണ്ടി നിരവധി അവിസ്മരണീയ കൂട്ടുകെട്ടുകളില്‍ സച്ചിനും സെവാഗും പങ്കാളിയായിട്ടുണ്ട്. കളിക്കളത്തില്‍ ഏറെ ഒത്തിണക്കമുള്ള ജോടികളായ ഇരുവരെയും സഹായിച്ചത്. പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും തന്നെയാണ്. വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തുത്ത സുഹൃത്തുക്കള്‍ കൂടിയാണ് രണ്ടുപേരും.

രോഹിത്തിനു ശേഷം അരങ്ങേറി, ഇതിനകം കളി നിര്‍ത്തി!- വിരമിച്ചവരുടെ ഇന്ത്യന്‍ ഇലവന്‍രോഹിത്തിനു ശേഷം അരങ്ങേറി, ഇതിനകം കളി നിര്‍ത്തി!- വിരമിച്ചവരുടെ ഇന്ത്യന്‍ ഇലവന്‍

1

പക്ഷെ സെവാഗ് ഇന്ത്യന്‍ ടീമിലേക്കു വന്ന സമയത്തു ഇരുവരും തമ്മില്‍ അധികം സംസാരമൊന്നുമില്ലായിരുന്നു. തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള കഥകള്‍ ഒരു ഷോയില്‍ സംസാരിക്കവെ സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു. വിക്രം സതായെയുടെ വാട്ട് ദി ഡെക്കെന്ന ഷോയിലായിരുന്നു ഇത്. സച്ചിനൊപ്പം വീരും ഷോയിലുണ്ടായിരുന്നു.

2

ഇന്ത്യന്‍ ടീമിലേക്കു ആദ്യമായി വന്ന സമയത്തു വീരു എന്നോടു അധികം സംസാരിക്കാറില്ലായിരുന്നു. ഇങ്ങനെയായാല്‍ മുന്നോട്ടു പോവാന്‍ കഴിയില്ലെന്നു ഞാന്‍ വീരുവിനോടു പറഞ്ഞു. നമ്മള്‍ ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ പരസ്പരം അടുത്തറിയേണ്ടത് വളരെ പ്രധാനമാണ്. അങ്ങനെയാണ് ഞാന്‍ ഒരുമിച്ച് ഭക്ഷണം കളിക്കാന്‍ പോവാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്.
നിനക്ക് ഏതു ഭക്ഷണമാണ് കൂടുതല്‍ ഇഷ്ടമെന്നു ഞാന്‍ ചോദിച്ചു. പാജീ, ഞാന്‍ വെജിറ്റേറിയനാണെന്നായിരുന്നു വീരുവിന്റെ മറുപടിയെന്നും സച്ചിന്‍ വ്യക്തമാക്കി.

രണ്ടു ബോളില്‍ 21 റണ്‍സ്! വീരു അതും ചെയ്തു- നാണംകെട്ടത് പാക് പട

3

നീ വെജിറ്റേറിയനാണോ? എന്താണ് കാരണമെന്നു ഞാന്‍ ചോദിച്ചു. സര്‍, ചിക്കാന്‍ കഴിച്ചാല്‍ തടിവയ്ക്കുമെന്നു എന്നോടു വീട്ടില്‍ നിന്നും പറഞ്ഞതിനെ തുടര്‍ന്ന് ഞാന്‍ വെജിറേറ്റിയനായതാണ് എന്നായിരുന്നു മറുപടി. ഞാന്‍ തടിയനായി നിനക്കു തോന്നുന്നുണ്ടോയെന്നു വീരുവിനോടു തിരിച്ചുചോദിച്ചു. എത്ര വര്‍ഷമായി ഞാന്‍ ചിക്കന്‍ കഴിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
വാ, നമുക്ക് ചിക്കനൊന്നു ട്രൈ ചെയ്തു നോക്കാമെന്നു പറഞ്ഞ് ഞാന്‍ വീരുവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിനു ശേശഷമാണ് അദ്ദേഹം ചിക്കാന്‍ കഴിക്കാന്‍ ആരംഭിച്ചതെന്നും സച്ചിന്‍ വെളുപ്പെടുത്തി. പൊട്ടിച്ചിരിയോടെയായിരുന്നു ഈ വാക്കുകളോടു സെവാഗ് പ്രതികരിച്ചത്.

4

അതേസമയം, സച്ചിനെ താന്‍ ആദ്യമായി നേരില്‍ കണ്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ച് സെവാഗും തുറന്നു പറഞ്ഞു. 1992ലെ ലോകകപ്പ് മുതലായിരുന്നു ഞാന്‍ ക്രിക്കറ്റ് കാണാന്‍ ആരംഭിച്ചത്. ടിവിയില്‍ സച്ചിന്റെ ബാറ്റിങ് കണ്ട് അതുപോലെ കോപ്പിയടിക്കാന്‍ ശ്രമിച്ചിരുന്നു. സച്ചിനെപ്പോലെയാവണം, കളിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ അന്നു മുതലുണ്ടായിരുന്നു.

IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!

5

ആദ്യമായി ഞാന്‍ സച്ചിനെ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് ഞാന്‍ എത്രമാത്രം അദ്ദേഹത്തെ ഇഷ്ടപ്പെുന്നുവോ തിരിച്ചും അത്ര തന്നെയുണ്ടാവുമെന്നായിരുന്നു. പക്ഷെ ആദ്യം കണ്ടപ്പോള്‍ സച്ചിന്‍ ഹസ്തദാനം നല്‍കി മുന്നോട്ടുപോയി. ഞാന്‍ പൂജ ചെയ്ത് ആരാധിക്കുന്നയാള്‍ ഈ തരത്തില്‍ പോയപ്പോള്‍ എനിക്കു നിരാശ തോന്നി.

6

പിന്നീട് ഞാന്‍ ക്രിക്കറ്ററായി മാറിയപ്പോള്‍ ടീമിലേക്കു വന്ന ചിലര്‍ ഞാന്‍ നിങ്ങളുടെ ബാറ്റിങ് കണ്ടാണ് ഗെയിമിലേക്കു വന്നതെന്നൊക്കെ പറഞ്ഞു. അവരോടു ഞാനും സച്ചിനെപ്പോലെ ഹസ്തദാനം നല്‍കിയങ്ങ് പോവുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ഒരു കാര്യം തിരിച്ചറിഞ്ഞത്. നിങ്ങള്‍ ആദ്യമായി ഒരാളെ കാണുമ്പോള്‍ കൂടുതല്‍ അടുത്ത് പെരുമാറാന്‍ സാധിക്കില്ലെന്നും ഹായ് പറഞ്ഞ് ഹസ്തദാനം ചെയ്യുകയെന്നതാണ് ആരും ചെയ്യുകയെന്നു താന്‍ തിരിച്ചറിഞ്ഞതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 28, 2022, 10:37 [IST]
Other articles published on Jun 28, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X