Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷമിക്കൊരു വിചാരമുണ്ട്, അതു ശരിയല്ല; ഇന്ത്യന്‍ താരത്തിനെതിരെ തുറന്നടിച്ച് ഭാര്യ ഹസിന്‍ ജഹാന്‍

'He Thinks He's A Big Cricketer': Wife On Mohammed Shami's Arrest Warrant

കൊല്‍ക്കത്ത: ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ താരത്തിനെതിരെ ആഞ്ഞടിച്ച് ഭാര്യ ഹസിന്‍ ജഹാന്‍. ഷമിക്ക് താന്‍ ജുഡീഷ്യറിയേക്കാള്‍ ശക്തനാണെന്ന ധാരണയുണ്ടെന്നും വലിയ ക്രിക്കറ്റ് താരമാണെന്ന വിചാരമുണ്ടെന്നും ഹസിന്‍ പറഞ്ഞു. കോടതിയില്‍ 15 ദിവസത്തിനകം ഹാജരായില്ലെങ്കില്‍ ഷമിയെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മമതാ ബാനര്‍ജി കൊല്‍ക്കത്ത മുഖ്യമന്ത്രി അല്ലായിരുന്നെങ്കില്‍ ദൈവം തനിക്കൊപ്പം ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും സുരക്ഷിതമായി കഴിയാന്‍ ആകുമായിരുന്നില്ല. ഉത്തര്‍ പ്രദേശ് പോലീസ് തന്നെയും മകളെയും ഉപദ്രവിക്കാനാണ് ശ്രമിച്ചത്. തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. മോഡലായി ജോലി ചെയ്യവേയാണ് ഹസിന്‍ ഷമിയെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം അവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

hasinjahan

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുകയാണ് ഷമി. പര്യടനം അവസാനിച്ചതോടെ ടീം അംഗങ്ങള്‍ അടുത്തദിവസംതന്നെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഷമിക്കെതിരെ വാറന്റ് പുറത്തുവന്നത്. ഷമി 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തേക്കും. ഷമിയും വീട്ടുകാരും മര്‍ദിച്ചെന്നാരോപിച്ചു കഴിഞ്ഞ വര്‍ഷം ഭാര്യ ഹസിന്‍ ജഹാന്‍ പരാതി കൊടുത്തിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഷമിക്കെതിരെ നടപടിയെടുക്കില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ഷമിയും ഭാര്യയും തമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍ നടന്നതോടെയാണ് ഇരുവരും തമ്മിലുള്ള ദാമ്പ്യത്തകലഹം പരസ്യമായത്. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നാണ് ഹസിന്‍ ജഹാന്റെ ആരോപണം. ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റും അവര്‍ പുറത്തുവിട്ടു. ഇതിന് പിന്നാലെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ ആരോപണ പ്രത്യാരോപണങ്ങളും നടത്തി. ഷമിക്കെതിരെ ഭാര്യ ഒത്തുകളി ആരോപണവും ഉന്നയിച്ചിരുന്നെങ്കിലും ബിസിസിഐ അന്വേഷണത്തിനുശേഷം താരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. നിലവിലെ കേസില്‍ കോടതിയില്‍ നിന്നും ശിക്ഷ ലഭിക്കുകയാണെങ്കില്‍ ഷമിക്കെതിരെ ബിസിസിഐ നടപടി ഉറപ്പാണ്.

Story first published: Tuesday, September 3, 2019, 17:47 [IST]
Other articles published on Sep 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+