Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷമി ബിസിസിഐയെ വഞ്ചിച്ചു; ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തി. പ്രായത്തില്‍ കൃത്രിമം കാട്ടി ഷമി ബിസിസിഐയെയും കൊല്‍ക്കത്ത ക്രിക്കറ്റ് അസോസിയേഷനെയും വഞ്ചിച്ചതായി ഹസിന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

പ്രായം കുറച്ചു കാണിക്കാനായി ഷമി വ്യാജ രേഖകളുണ്ടാക്കിയതായി ഹസിന്‍ ആരോപിക്കുന്നു. ഇതിന്റെ തെളിവായ രേഖകളും പുറത്തുവിട്ടു. ഹസിന്‍ പുറത്തുവിട്ട ഡ്രൈവിങ് ലൈസന്‍സ് പ്രകാരം ഷമി ജനിച്ചത് 1982ല്‍ ആണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, 1990ല്‍ ജനിച്ചതായുള്ള രേഖകള്‍ ഷമി കൃത്രിമമായി ഉണ്ടാക്കി അണ്ടര്‍ 22 ക്രിക്കറ്റ് ടീമില്‍ ഇടം നേടിയതായി ഹസിന്‍ ആരോപിച്ചു.

mohammadshami

ബിസിസിഐയെയും, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെയും, ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെയും ഷമി ഒരുപോലെ വഞ്ചിച്ചിരിക്കുകയാണ്. ഷമിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനെ തുടര്‍ന്ന് അണ്ടര്‍ 22 ടീമില്‍ ഇടം പിടിക്കേണ്ട ഒരു കളിക്കാരന് അതിനുള്ള അവസരം നഷ്ടപ്പെട്ടതായും ഹസിന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് പിന്നീട് ഹസിന്‍ ഡിലീറ്റ് ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഷമിയും ഭാര്യയും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. ഷമിയും കുടുംബാംഗങ്ങളും തന്നെ പീഡിപ്പിച്ചെന്ന ഹസിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം, ഷമി ഒത്തുകളിച്ച് പണമുണ്ടാക്കിയെന്ന ഭാര്യയുടെ ആരോപണം ബിസിസിഐ അന്വേഷിച്ചശേഷം തള്ളിക്കളഞ്ഞിരുന്നു.

Story first published: Sunday, April 29, 2018, 11:49 [IST]
Other articles published on Apr 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+