Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ഫോമിലല്ലാത്ത താരവും ടീമില്‍

ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

കേപ് ടൗണ്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനഞ്ചംഗ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ടീം പ്രഖ്യാപനം. വെറ്ററന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്നിനേയും ഫോമിലല്ലാത്ത ഹാഷിം അംലയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് തന്നെയാകും ലോകകപ്പിലും ടീമിനെ നയിക്കുക.

അംലയുടെ സെലക്ഷന്‍ ഏറെ നേരത്തെ ആലോചനകള്‍ക്കുശേഷമാണെന്നാണ് റിപ്പോര്‍ട്ട്. ഏകദിന ക്രിക്കറ്റിലെ മികച്ച താരമായ അംല സമീപകാലത്ത് ഫോമിലല്ല. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടേക്കില്ലെന്ന് സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ 16 ഇന്നിങ്‌സുകളില്‍ ആകെ ഒരു സെഞ്ച്വറിയാണ് താരം നേടിയത്. 2018 അംലയുടെ കരിയറില്‍ അത്ര മികച്ചതല്ല. ബാറ്റിങ് ശരാശരി 28.63 ആണ്. ലോകകപ്പില്‍ ഫോമിലെത്തുമെന്നാണ് പ്രതീക്ഷ.

hashimamla

ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിന് ടീമില്‍ ഇടംകിട്ടിയില്ല. ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ആന്‍ഡില്‍ ഫെലുഖ്വായോ എന്നിവരാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. പരിക്കിന്റെ പിടിയിലായ ബൗളര്‍ ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്ടെ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റസ്സിന്‍ വാന്‍ഡെല്‍ ദസ്സന്‍, എയ്ദന്‍ മാര്‍ക്രം എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചു.

ദക്ഷിണാഫ്രിക്കന്‍ ടീം; ഫാഫ് ഡു പ്ലസിസ്(ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡ കോക്ക്, ഹാഷിം അംല, ഡേവിഡ് മില്ലര്‍, ജെപി ഡുമിനി, എയ്ദന്‍ മാര്‍ക്രം, വാന്‍ ഡെര്‍ ദസ്സന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ആന്‍ഡില്‍ ഫെലുഖ്വായോ, കാഗിസോ റബാഡ, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ലുംഗി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്ടെ, ഇമ്രാന്‍ താഹില്‍, തബ്രെയ്‌സ് ഷംസി.

Story first published: Friday, April 19, 2019, 8:53 [IST]
Other articles published on Apr 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+