Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക റെക്കോര്‍ഡ് തുകയ്ക്ക് ഹാരി മഗ്വയര്‍ യുണൈറ്റഡിലെത്തി; സ്ഥിരീകരിച്ച് ക്ലബ്ബ്

ലണ്ടന്‍: പുതിയ സീസണില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ട് പ്രതിരോധ താരം ജേക്കബ് ഹാരി മഗ്വയറുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാറിലെത്തി. താരം ക്ലബ്ബിലെത്തിയതായി മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. 85 മില്യണ്‍ യൂറോ(ഏകദേശം 675 കോടി രൂപ)യാണ് കരാര്‍ തുക. ഇന്നേവരെ ഒരു പ്രതിരോധനിര താരത്തിലും ലോകത്തിലെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഇത്രയും തുക മുടക്കിയിട്ടില്ല.

കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഗംഭീര പ്രകടനം നടത്തിയിരുന്ന മഗ്വയര്‍ ലെസ്റ്റര്‍ സിറ്റിക്കുവേണ്ടിയും മികച്ച കളിയാണ് കാഴ്ചവെച്ചത്. വലിയൊരു ക്ലബ്ബിലെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. കഴിഞ്ഞ സീസണില്‍ അവസാന മത്സരം ഓള്‍ഡ് ട്രാഫോര്‍ഡിലായിരുന്നു. എവേ മത്സരം കളിക്കാനെത്തിയ തനിക്കിപ്പോള്‍ ഇത് സ്വന്തം മൈതാനമായിരിക്കുകയാണെന്നും മഗ്വയര്‍ പറഞ്ഞു.

harrymaguire

പ്രതിരോധത്തിലെ പിഴവുകള്‍ അടക്കാന്‍ മഗ്വയറിന് സാധിക്കുമെന്നാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. 26കാരനായ മഗ്വിയര്‍ സമീപകാലത്തായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 2011ല്‍ ഷെഫീല്‍ഡ് യുണൈറ്റഡിലൂടെ ക്ലബ്ബ് കരിയര്‍ ആരംഭിച്ച താരം 2014ല്‍ ഹള്‍ സിറ്റിയിലേക്ക് കൂടുമാറി. 2017ലാണ് ലെസ്റ്റര്‍ സിറ്റി താരത്തെ സ്വന്തമാക്കിയത്. ക്ലബ്ബിനൊപ്പം മൂന്ന് സീസണ്‍ പൂര്‍ത്തിയാക്കിയ താരം അഞ്ച് ഗോളും നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനുവേണ്ടി 20 മത്സരത്തില്‍ നിന്ന് ഒരു ഗോളും അദ്ദേഹം നേടി.

മഗ്വയറിനെ കൂടാതെ വരും ദിവസങ്ങളില്‍ മറ്റ് ചില സുപ്രധാന താരങ്ങളെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിക്കും. യുവന്റസില്‍ പിന്ന് പൗലോ ഡിബാലയെ എത്തിക്കാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം യുണൈറ്റഡ് കോച്ച് സോള്‍ഷ്യറുമായി ഡിബാല കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിബാല എത്തുകയാണെങ്കില്‍ റോമലു ലുക്കാക്കു ഇന്റര്‍ മിലാനിലേക്ക് പോകും. പോള്‍ പോഗ്ബയുടെ കാര്യത്തിലും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്.

Story first published: Tuesday, August 6, 2019, 10:57 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+