വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ഹര്‍പ്രീത് സിങ്ങിന് വെള്ളി; 16 മെഡലുകളുമായി ഇന്ത്യയുടെ മടക്കം

ഷിയാന്‍: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഹര്‍പ്രീത് സിങ് വെള്ളി മെഡല്‍ സ്വന്തമാക്കി. 82 കിലോഗ്രാം വിഭാഗത്തിലാണ് ഹര്‍പ്രീതിന്റെ നേട്ടം. ഫൈനലില്‍ മുന്‍ ലോക ചാമ്പ്യന്‍ ഇറാന്റെ സയീദ് മൊറാദ് അബദ്വാലി 8-0 എന്ന നിലയില്‍ ഇന്ത്യന്‍ താരത്തെ ഫൈനലില്‍ തോല്‍പ്പിക്കുകയായിരുന്നു. ഇന്ത്യയുടെ മറ്റൊരുതാരമായ ഗ്യാനേന്ദര്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിവസം വെങ്കലവും സ്വന്തമാക്കി.

ഐപിഎല്‍: ഇവരെ നോക്കി വച്ചോ? വരവറിയിച്ചു... ഇന്ന് താരം, നാളെ സൂപ്പര്‍ താരമാവുംഐപിഎല്‍: ഇവരെ നോക്കി വച്ചോ? വരവറിയിച്ചു... ഇന്ന് താരം, നാളെ സൂപ്പര്‍ താരമാവും

10 രാജ്യങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ്. ഒരു സ്വര്‍ണവും 6 വെള്ളിയും 9 വെങ്കലവുമായി ഇന്ത്യ 16 മെഡലുകള്‍ നേടി. നേരത്തെ ബജ് രംഗ് പൂണിയയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ആകെ മെഡലുകളുടെ എണ്ണത്തില്‍ മുന്നിലെത്തിയെങ്കിലും സ്വര്‍ണനേട്ടം കുറഞ്ഞതോടെ ഇന്ത്യ എട്ടാംസ്ഥാനത്ത് പിന്തള്ളപ്പെട്ടുപോവുകയായിരുന്നു.

indianflag

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇറാന്‍ 11 സ്വര്‍ണം ഉള്‍പ്പെടെ 17 മെഡലുകള്‍ നേടി. ഫൈനലിലെത്തിയ വിഭാഗത്തിലെല്ലാം ഇറാനിയന്‍ താരങ്ങള്‍ സ്വര്‍ണവുമായാണ മടങ്ങിയത്. ആതിഥേയരായ ചൈന 5 സ്വര്‍ണവും ജപ്പാന്‍ നാല് സ്വര്‍ണവും നേടി. സമീപകാലത്തെ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനമാണ് ചൈനയില്‍ പുറത്തെടുത്തത്.

Story first published: Monday, April 29, 2019, 12:28 [IST]
Other articles published on Apr 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X