വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമയമായിട്ടും സച്ചിന്‍ ബാറ്റിങ്ങിനിറങ്ങിയില്ല- ടെസ്റ്റിലെ സംഭവം വെളിപ്പെടുത്തി ഹാര്‍പര്‍

സിഡ്‌നി: ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിനിടെയുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് വിവാദ അംപയര്‍ ഡാരില്‍ ഹാര്‍പര്‍. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റ് ചെയ്യാന്‍ സമയമായിട്ടും ഇറങ്ങാതിരുന്ന സംഭവത്തെക്കുറിച്ചുള്ള ഓര്‍മകളാണ് ഹാര്‍പര്‍ പങ്കുവെച്ചത്. 2007ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. ഫീല്‍ഡ് ചെയ്യുന്നതിനിടെ സച്ചിന്‍ കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ക്രിക്കറ്റിലെ നിയമപ്രകാരം ഫീല്‍ഡിങ്ങിനിടെ വിട്ടുനിന്ന അത്രയും സമയത്തിന് ശേഷം മാത്രമെ ബാറ്റുചെയ്യാന്‍ ഇറങ്ങാവു. അതിനാല്‍ സച്ചിന്‍ ഇക്കാര്യം ഫോര്‍ത്ത് അംപയറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. എന്നാല്‍ ഇത് അറിയാതിരുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ സച്ചിന്‍ ക്രീസിലെത്താന്‍ വൈകുന്നതിനെതിരേ അംപയറോട് പരാതി പറഞ്ഞു. നിയമപ്രകാരം ഒരു ബാറ്റ്‌സ്മാന്‍ പുറത്തായാല്‍ മൂന്ന് മിനുട്ടിനുള്ളില്‍ അടുത്തയാള്‍ ക്രീസിലെത്തണം. സച്ചിന്‍ എത്താന്‍ വൈകിയതോടെ അന്നത്തെ ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഗ്രയിം സ്മിത്ത് ബാറ്റിങ് ഓഡര്‍ മാറ്റണമെന്ന് അപ്പീല്‍ ചെയ്തു. ഇതോടെ ദ്രാവിഡിന് ഒപ്പം ഗാംഗുലി സച്ചിന് പകരമായി ക്രീസിലെത്തി.

 നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ സച്ചിനും ഗാംഗുലിയും ദ്രാവിഡും നല്‍കിയത് ഒരേ ഉപദേശം: അജയ് രാത്ര നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ സച്ചിനും ഗാംഗുലിയും ദ്രാവിഡും നല്‍കിയത് ഒരേ ഉപദേശം: അജയ് രാത്ര

darylharper

ഈ മത്സരത്തില്‍ അംപയറായിരുന്നത് ഹാര്‍പറാണ്.സച്ചിന്റെ വൈകി വരവ് നേരത്തെ തന്നെ വിവാദമായതോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത് അവതരിപ്പിക്കേണ്ടത് ഹാര്‍പറിന്റെ ഉത്തരവാദിത്തമായി.'ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിന്റെ നാലാം ദിവസമാണ് സംഭവം.സച്ചിന്റെ വൈകി വരവിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ എന്നോട് ആവിശ്യപ്പെട്ടു. ഞാന്‍ ഒട്ടും തയ്യാറല്ലായിരുന്നു. ഏകദേശം 10 മാധ്യമ പ്രവര്‍ത്തകരെയാണ് പ്രതീക്ഷിച്ചത്. സീറ്റിലിരുന്ന് ആദ്യ ചോദ്യത്തിന് ഉത്തരം നല്‍കാനായി നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

എന്റെ ഉത്തരത്തിനായി 50ലധികം മാധ്യമ പ്രവര്‍ത്തകരാണ് കാത്തിരിക്കുന്നത്. ഇന്ത്യ പര്യടനത്തിലാണല്ലോയെന്ന് ഞാന്‍ മനസില്‍ പറഞ്ഞു. എല്ലാം ഇന്ത്യന്‍ പര്യടനത്തിലും വലിയ മാധ്യമ വ്യൂഹമാണുള്ളത്'-ഹാര്‍പര്‍ പറഞ്ഞു. അന്നത്തെ മത്സരത്തില്‍ സച്ചിന്‍ പാഡുകെട്ടി ഇറങ്ങാന്‍ തയ്യാറായിരുന്നെങ്കിലും നിയമം അനുവദിക്കാത്തതിനാലാണ് വൈകിയത്. ഓപ്പണര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുറത്തായതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. മത്സരത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ സച്ചിന്‍ 16 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ഇന്ത്യയുടെ 211 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു.

1999ലെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ ഷോള്‍ഡര്‍ ബിഫോര്‍ വിക്കറ്റിലൂടെ സച്ചിനെ ഔട്ട് വിധിച്ച അംപയറാണ് ഹാര്‍പര്‍. വിവാദമായ ഈ വിധിയില്‍ കുറ്റബോധം തോന്നിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയക്കാരനായ ഹാര്‍പര്‍ 1998-2011 കാലയളവിലായി 94 ടെസ്റ്റിലും 1994-2011 കാലയളവിലായി 174 ഏകദിനത്തിലും 1987-2011 കാലയളവിലായി 164 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റില്‍ 214 മത്സരത്തിലും അംപയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story first published: Saturday, July 25, 2020, 16:39 [IST]
Other articles published on Jul 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X