Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിനെ മുന്നില്‍ നിര്‍ത്തുക, സമ്മര്‍ദം അകറ്റാന്‍ ധോണിയുടെ ഉപദേശം വെളിപ്പെടുത്തി ഹര്‍ദിക്

മുംബൈ: പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഹര്‍ദിക് പാണ്ഡ്യ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായ ഓള്‍റൗണ്ടറായ ഹര്‍ദിക് സമ്മര്‍ദ സമയത്തെ അതിജീവിക്കാന്‍ ധോണി സഹായിച്ചതെങ്ങനെയെന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. വ്യക്തിഗത പ്രകടനത്തെക്കുറിച്ച് ഓര്‍ക്കാതെ ടീമിനെ മുന്നില്‍ നിര്‍ത്താനാണ് ധോണി ഉപദേശിച്ചതെന്നാണ് ഹര്‍ദിക് പറയുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ തന്റെ സ്‌കോര്‍ ത്രയെന്നതിനെക്കുറിച്ച് ചിന്തിക്കരുത്. ടീമിന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചിന്തിച്ച് ബാറ്റ് ചെയ്യുക.

ടീമിന് മുഖ്യ പരിഗണന നല്‍കിയാല്‍ സമ്മര്‍ദം തോന്നുകയില്ലെന്ന ധോണിയുടെ ഉപദേശം തന്നെ സഹായിച്ചുവെന്നാണ് ഹര്‍ദിക് പറഞ്ഞത്. ഇന്ത്യാ ടുഡെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ദ്രാവിഡും തന്റെ ക്രിക്കറ്റ് കരിയറില്‍ ഏറെ സ്വാദീനിച്ചെന്ന് ഹര്‍ദിക് പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് ശരിയായി പഠിക്കാന്‍ തുടങ്ങിയത് ദ്രാവിഡില്‍ നിന്നാണ്. ഇന്ത്യ എയ്ക്കുവേണ്ടി കളിക്കുമ്പോള്‍ നല്ല പന്തുകളെ തിരഞ്ഞ് കളിക്കാന്‍ പഠിപ്പിച്ചത് ദ്രാവിഡാണ്. തന്റെ ശൈലിക്കനുസരിച്ച് കളിക്കുന്നതില്‍ തെറ്റില്ലെങ്കിലും ടീമിന്റെ അവസ്ഥകൂടി പരിഗണിക്കണമെന്ന് ദ്രാവിഡ് ഉപദേശിച്ചിരുന്നതായി ഹര്‍ദിക് പറഞ്ഞു.

hardikpandya

പുറത്തേറ്റ് പരിക്ക് ഭേദമായെങ്കിലും പൂര്‍ണ കായിക ക്ഷമതയിലേക്കെത്താന്‍ ഹര്‍ദിക്കിനായിട്ടില്ല. ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് അവസരം പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തെ ഉള്‍പ്പെടുത്തേണ്ട എന്ന നിലപാടിലാണ് ബിസിസിഐ ഉള്ളതെന്നാണ് വിവരം. ടി20 ലോകകപ്പ് വരാനിരിക്കെ ഹര്‍ദിക് പൂര്‍ണ കായിക ക്ഷമത വീണ്ടെടുക്കേണ്ടത് ഇന്ത്യക്കും അനിവാര്യമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുവേണ്ടി അദ്ദേഹം കളിക്കും.

Story first published: Sunday, January 12, 2020, 18:00 [IST]
Other articles published on Jan 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+