ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ന്യൂസിലന്‍ഡിന് മുന്നറിയിപ്പുമായി ഹാര്‍ദിക് പാണ്ഡ്യ
നോട്ടിങ്ഹാം: ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരുക്കുന്ന ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരു ജയിക്കുമെന്ന കാര്യം പ്രവചനാതീതമാണ്. ന്യൂസിലന്‍ഡ് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളും ഇന്ത്യ രണ്ട് മത്സരങ്ങളും ജയിച്ചശേഷമാണ് എത്തുന്നത്. ഇരു ടീമുകള്‍ക്കും തുല്യ ജയസാധ്യതയുള്ളപ്പോള്‍ മഴമൂലം കളി നടക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ചിലത് പറയാനുണ്ട്. ജൂലൈ 14ന് ലോകകപ്പ് തന്റെ കൈയ്യുലുണ്ടാകുമെന്നാണ് പാണ്ഡ്യ പറയുന്നത്. ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കുകയെന്നാല്‍ തനിക്ക് എല്ലമാണെന്ന് ഒരു അഭിമുഖത്തില്‍ പാണ്ഡ്യ പറഞ്ഞു. ഇന്ത്യ തന്റെ ജീവിതം തന്നെയാണ്. ലോകകപ്പ് ജയിക്കാന്‍ പാണ്ഡ്യയ്ക്ക് പ്രത്യേക പദ്ധതിയുമുണ്ട്.
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി തന്‍ ലോകകപ്പിനായി തയ്യാറെടുക്കുകയാണ്. ഫൈനല്‍ ദിവസം കപ്പ് എന്റെ കൈയ്യിലുണ്ടാകണം. ലോകകപ്പില്‍ കളിക്കുക തന്റെ സ്വപ്‌നമായിരുന്നു. ഇന്ത്യയിലെ ജനങ്ങളെല്ലാം പ്രതീക്ഷയോടെ കാണുന്നുണ്ടെങ്കിലും അത് സമ്മര്‍ദ്ദമുണ്ടാക്കുന്നില്ലെന്നും തമാശരൂപേണ താരം വ്യക്തമാക്കി.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 36 റണ്‍സിന് ജയിച്ച മത്സരത്തില്‍ പാണ്ഡ്യ മികച്ച പ്രകടനം നടത്തിയിരുന്നു. നാലാമനായി ബാറ്റിങ്ങിനിറങ്ങിയ പാണ്ഡ്യ 27 പന്തില്‍ 48 റണ്‍സെടുത്ത് ഇന്ത്യയുടെ സ്‌കോര്‍ 300 കടത്താന്‍ സഹായിച്ചു. തുടര്‍ന്നുവരുന്ന കളിക്കാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ പാണ്ഡ്യയുടെ ഇന്നിങ്‌സ് സഹായിക്കുകയും ചെയ്തു. എല്ലാ ടീമുകള്‍ക്കെതിരെയും ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നാണ് പാണ്ഡ്യയുടെ മുന്നറിയിപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications