വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവ് ഈ ടൂര്‍ണമെന്റിലൂടെ; നേരിട്ട് ഇന്ത്യന്‍ ടീമിലെത്തില്ല

മുംബൈ: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവ് ഉറപ്പിച്ചു. ഡി വൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റിലൂടെയായിരിക്കും സജീവ ക്രിക്കറ്റിലേക്ക് താരം മടങ്ങുക. ഇന്ത്യന്‍ ടീമിലേക്ക് നേരിട്ട് എത്തുന്നതിന് പകരം ആഭ്യന്തര ക്രിക്കറ്റില്‍ ശാരീരികക്ഷമത തെളിയിക്കാനാണ് ബിസിസിഐ നിര്‍ദ്ദേശം. ടൂര്‍ണമെന്റ് പാണ്ഡ്യയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.

നടുവേദനയെ തുടര്‍ന്ന് അഞ്ചുമാസം മുന്‍പ് ലണ്ടനില്‍ ശസ്ത്രക്രിയ നടത്തിയ പാണ്ഡ്യ രണ്ടുതവണ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ ശ്രമിച്ചതാണ്. എന്നാല്‍, ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പരിശീലനത്തിലായിരുന്നു താരം. റിലയന്‍സ് 1 ടീമിനൊപ്പമാണ് പാണ്ഡ്യ ഡി വൈ പാട്ടീല്‍ ടൂര്‍ണമെന്റില്‍ കളിക്കുകയെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് പാട്ടീല്‍ അറിയിച്ചു.

വനിതകളുടെ ടി20 ലോകകപ്പ്: ബംഗ്ലാദേശിനു ടോസ്, ഇന്ത്യയെ ബാറ്റിങിന് അയച്ചു... മന്ദാന പിന്മാറിവനിതകളുടെ ടി20 ലോകകപ്പ്: ബംഗ്ലാദേശിനു ടോസ്, ഇന്ത്യയെ ബാറ്റിങിന് അയച്ചു... മന്ദാന പിന്മാറി

hardickpandya

ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗങ്ങളും അണ്ടര്‍ 19 ടീമിലെ അംഗങ്ങളും ടൂര്‍ണമെന്റില്‍ കളിക്കും. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശിവം ദുബെ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, മന്‍ദീപ് സിങ്, ദിവ്യാന്‍ഷ് സക്‌സേന, വരുണ്‍ ചക്രവര്‍ത്തി, വരുണ്‍ ആരോണ്‍ തുടങ്ങിയവരെല്ലാം ടൂര്‍ണമെന്റിലുണ്ട്. സിഎജി, ഇന്‍കം ടാക്‌സ്, ഐഒസി, ബാങ്ക് ഓഫ് ബറോഡ, ആര്‍ബിഐ തുടങ്ങിവയാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍.

Story first published: Monday, February 24, 2020, 16:43 [IST]
Other articles published on Feb 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X