Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പന്ത് ഞങ്ങളുടെ കോര്‍ട്ടില്‍ അല്ലായിരുന്നു';കോഫി വിത്ത് കരണ്‍ ചാറ്റ് ഷോ വിവാദത്തെക്കുറിച്ച് ഹര്‍ദിക്

മുംബൈ: ഇന്ത്യന്‍ യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയേയും കെ എല്‍ രാഹുലിനേയും ഏറെ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയിലെ വെളിപ്പെടുത്തലുകള്‍. സ്ത്രി ബന്ധത്തെക്കുറിച്ച് ഇരുവരും നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദം സൃഷ്ടിക്കുകയും ഇരുവര്‍ക്കും ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യവും ഉണ്ടായി. എന്നാല്‍ ഇപ്പോള്‍ അന്നത്തെ ചാറ്റ് ഷോയിലെ സംഭവങ്ങളെക്കുറിച്ച് ഹര്‍ദിക് പാണ്ഡ്യ തന്നെ പ്രതികരിക്കുകയാണ്. അന്ന് ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഇനി എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പന്ത് ഞങ്ങളുടെ കോര്‍ട്ടില്‍ അല്ലായിരുന്നു.അത് മറ്റാരുടെയോ കോര്‍ട്ടില്‍ ആയിരുന്നു. എല്ലാ തീരുമാനങ്ങളും അവരുടേതായിരുന്നുവെന്നാണ് ഹര്‍ദിക് പറഞ്ഞത്.ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ ജോഹര്‍ ചാറ്റ് ഷോയില്‍ വ്യക്തി ജീവിതത്തിലെ സ്ത്രീ ബന്ധങ്ങളെക്കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞതാണ് വിവാദം സൃഷ്ടിച്ചത്. നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം വിഷയങ്ങളില്‍ ആരും ഇടപെടാറില്ലെന്നും ഹര്‍ദിക് പറഞ്ഞപ്പോള്‍ 18ാം വയസില്‍ തന്റെ മുറിയില്‍ നി്ന്ന് അമ്മ കോണ്ടം കണ്ടെത്തിയതാണ് രാഹുല്‍ വെളിപ്പെടുത്തിയത്. ഷോയ്ക്ക് പിന്നാലെ ഇരുവര്‍ക്കുമെതിരേ സാമൂഹ്യ മാധ്യമങ്ങിലൂടെ വലിയ രീതിയില്‍ പ്രതിഷേധമുണ്ടായി.

hardik

സംഭവത്തില്‍ ഇടപെട്ട് ബിസിസിഐ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയ്ക്ക് വെച്ച് ഇരുവരേയും നാട്ടിലേക്ക് തിരിച്ചയക്കുകയും 20 ലക്ഷം വീതം പിഴവിധിക്കുകയും ചെയ്തിരുന്നു. നിലവില്‍ രാഹുല്‍ ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ തിളങ്ങുമ്പോള്‍ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ വിശ്രമത്തിലാണ്. വരാനിരിക്കുന്ന ന്യൂസീലാന്‍ഡ് പരമ്പരയിലൂടെ ഹര്‍ദിക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story first published: Thursday, January 9, 2020, 16:17 [IST]
Other articles published on Jan 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+