തന്നെ വിവാദത്തിലാക്കിയ കരണ്‍ ജോഹറിനൊപ്പം നൃത്തം ചെയ്ത് പാണ്ഡ്യ; അംബാനി കല്യാണം കൊഴുപ്പിച്ചു
മുംബൈ: ക്രിക്കറ്റ് കരിയറിന് തന്നെ ഭീഷണിയായ വിവാദത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ ആകാശ് അംബാനിയുടെ വിവാഹത്തില്‍ ചുവടുവെച്ച് വീണ്ടും വാര്‍ത്തകളില്‍. പരിക്കുമൂലം ഇന്ത്യന്‍ ടീമില്‍നിന്നും വിട്ടുനില്‍ക്കുന്ന താരം നേരത്തെ തന്നെ വിവാദത്തിലാക്കിയ കരണ്‍ ജോഹറിനൊപ്പമാണ് വിവാഹത്തില്‍ ചുവടുവെച്ചതെന്നാണ് ശ്രദ്ധേയം.
ഇന്ത്യന്‍ ടീമിലെ ആഘോഷക്കമ്മറ്റിക്കാരനായ പാണ്ഡ്യ സഹാദരന്‍ ക്രുനാലിനും അവരുടെ ഭാര്യയ്ക്കുമൊപ്പമാണ് വിവാഹത്തിനെത്തിയത്. രാജ്യത്തെ പ്രമുഖര്‍ പങ്കെടുത്ത ആഡംബര വിവാഹത്തില്‍ പാണ്ഡ്യ നൃത്തം ചെയ്യുകയും ചെയ്തു. ബോളിവുഡിലെ ഉള്‍പ്പെടെ വിവിഐപികളുടെ വലിയൊരുനിര കോടികള്‍ പൊടിപൊടിച്ച വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

കരണ്‍ ജോഹറിനൊപ്പം നൃത്തം
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വിവാദത്തിലായ പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും ഓസ്‌ട്രേലിയയില്‍നിന്നും തിരിച്ചുവിളിച്ചിരുന്നു. പിന്നീട് വീണ്ടും ടീമിലേക്ക് എത്തിയെങ്കിലും പരിക്കിനെ തുടര്‍ന്ന് പാണ്ഡ്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നില്ല. ഇതിനിടെയാണ് താരം വിവാഹത്തിനെത്തുന്നതും നൃത്തം ചെയ്യുന്നതും.

ഹാര്‍ദിക്കിനൊപ്പം രാഹുലും
കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവത്തില്‍ കളിക്കാരും കരണ്‍ ജോഹറും പിന്നീട് ക്ഷ്മാപണം നടത്തിയിരുന്നു. ഇതേ കരണ്‍ ജോഹറുമൊത്ത് ഒരു വിവാഹത്തില്‍ ഹാര്‍ദിക് നൃത്തം ചെയ്തത് ആരാധകര്‍ക്കിടയില്‍ വീണ്ടും സംസാരവിഷയമായിട്ടുണ്ട്.

സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു
നൈറ്റ് പാര്‍ട്ടികളിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വെളിപ്പെടുത്തിയിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചതെന്നും താരം പറഞ്ഞു. പാണ്ഡ്യ സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്തു.

ഒരു സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍
നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യയ്‌ക്കൊപ്പം കെഎല്‍ രാഹുലും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഖേദപ്രകടനം നടത്തിയത്. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി ആവശ്യമാണെന്ന് ബിസിസിഐയില്‍ ആവശ്യം ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍.
View this post on InstagramA post shared by Weddingz.in (@weddingz.in) on
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications