മുംബൈ: ഇന്ത്യയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തന്റെ മകന്റെ പേര് ആദ്യമായി വെളിപ്പെടുത്തി. ഇന്‍സ്റ്റ്ഗ്രാമില്‍ മകന്റെ പുതിയ കളിപ്പാട്ടത്തിന്റെ ചിത്രത്തോടൊപ്പമാണ് അദ്ദേഹം മകന്റെ പേര് വെളിപ്പെടുത്തിയത്. തന്റെ മകനുവേണ്ടി മെഴ്‌സിഡസ് എഎംജി കാറിന്റെ കളിപ്പാട്ടം നല്‍കിയ കാര്‍ ഡീലര്‍മാര്‍ക്ക് നന്ദി അറിയിക്കവെ മകന്റെ 'അഗസ്ത്യ'എന്ന പേര് ഹര്‍ദിക് വെളിപ്പെടുത്തുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ ഹര്‍ദിക് കുഞ്ഞിന്റെ ജനനത്തിന് ശേഷം പഴയപോലെ അത്ര ആക്ടീവല്ലായിരുന്നു. എന്നാല്‍ അച്ഛനെന്ന നിലയിലെ തന്റെ അനുഭവങ്ങളും മറ്റും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരുന്നു. ബോളിവുഡ് താരം നഡാഷ സ്റ്റാന്‍ക്കോവിക്കാണ് ഹര്‍ദികിന്റെ ഭാര്യ. പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്ന സമയത്താണ് ഹര്‍ദികിന്റെ വിവാഹം കഴിഞ്ഞതും ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നതും.

കുഞ്ഞ് ജനിച്ച സമയത്ത് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന ചിത്രം ഹര്‍ദിക് പങ്കുവെച്ചിരുന്നെങ്കിലും പിന്നീടുള്ള കുട്ടിയുടെ ചിത്രങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചിട്ടില്ല. 2019ലെ ലോകകപ്പിന് ശേഷം പരിക്ക് വേട്ടയാടുന്ന ഹര്‍ദിക് ഇന്ത്യന്‍ ടീമിന് പുറത്താണ്. വിരാട് കോലി നായകനായുള്ള ഇന്ത്യന്‍ നിരയിലെ സജീവ സാന്നിധ്യമാണ് ഹര്‍ദിക്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ 26കാരനായ ഹര്‍ദിക്കിന് സ്ഥാനമുണ്ട്.
എംഎസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇന്‍സ്റ്റ്ഗ്രാമില്‍ ആശംസ അറിയിച്ച് ഹര്‍ദിക് പോസ്റ്റ് ഇട്ടിരുന്നു. ഹര്‍ദികിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ നിര്‍ണ്ണായക സ്വാധീനമാണ് ധോണിക്കുള്ളത്. ഇരുവരും തമ്മില്‍ വലിയ സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു. ജൂലൈ ഏഴിന് ധോണിയുടെ 39ാം ജന്മദിനമായിരുന്നു. ലോക് ഡൗണിനിടയിലും ഹര്‍ദിക് പാണ്ഡ്യ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയോടൊപ്പം ധോണിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് ആശംസ നേര്‍ന്നിരുന്നു.
'ഒരേഒരു എംഎസ് ധോണി, എന്റെ കരിയറെ ഇത്രയധികം സ്വാധീനിച്ചതിന് എന്റെ സുഹൃത്തിന് മൂത്ത സഹോദരന് നന്ദി. നീലജഴ്‌സിയില്‍ നിങ്ങളോടൊപ്പം കളിക്കുന്നത് മിസ് ചെയ്യും. എന്നാല്‍ നിങ്ങള്‍ എപ്പോഴും അവിടെയിരുന്ന് എന്നെ നിയന്ത്രിക്കുമെന്ന് എനിക്കുറപ്പുണ്ട്' എന്ന കുറിപ്പോടെയാണ് ഹര്‍ദിക് ധോണിക്ക് ആശംസ നേര്‍ന്നത്. സെപ്റ്റംബര്‍ 19ന് ഐപിഎല്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് ഹര്‍ദിക് ഇത്തവണയും കളിക്കുന്നത്. അവസാന സീസണില്‍ 402 റണ്‍സും 14 വിക്കറ്റുമായി ഗംഭീര പ്രകടനമാണ് ഹര്‍ദിക് പുറത്തെടുത്തിരുന്നത്.