Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതുവര്‍ഷത്തില്‍ കാമുകിയെക്കുറിച്ച് വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

മുംബൈ: പുതുവത്സരത്തലേന്ന് കാമുകിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. നേരത്തെ പല മാധ്യമങ്ങളിലും പരാമര്‍ശമുണ്ടായ നടി നടാഷ സ്റ്റാങ്കോവിച്ച് ആണ് ഹാര്‍ദിക്കിന്റെ കൂട്ടുകാരി. പുതുവര്‍ഷം തന്റെ വെടിക്കെട്ടോടെ ആരംഭിക്കുകയാണെന്ന് പാണ്ഡ്യ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പറഞ്ഞു. ബോളിവുഡ് നടിയായ നടാഷ ബിഗ് ബോസ്സിലെത്തിയതോടെയാണ് പ്രശസ്തയായത്.

പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്നും മാറി നില്‍ക്കുകയാണ് പാണ്ഡ്യ. നേരത്തെ പരന്നിരുന്ന അഭ്യൂഹങ്ങള്‍ പാണ്ഡ്യ നേരിട്ടെത്തി ശരിവെച്ചതോടെ ആരാധകരും ഇസ്റ്റഗ്രാമില്‍ ആശംസയര്‍പ്പിക്കാനെത്തി. ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചാഹലും ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരന്റെ ഭാഗ്യ പങ്കുരി ശര്‍മയും ചിത്രത്തിന് കമന്റുകളിട്ടു. സപ്തംബര്‍ മുതല്‍ പരിക്കിന്റെ പിടിയിലായിരുന്ന താരം ശസ്ത്രക്രിയയക്കുശേഷം വിശ്രമത്തിലായിരുന്നു. ഈവര്‍ഷത്തോട ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

hardikpandyaandnatasha

ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ പാണ്ഡ്യ തിരിച്ചെത്തി. കൂടാതെ, ന്യൂസിലന്‍ഡിലേക്കുള്ള പരമ്പരയുടെ മുന്നോടിയായി ഇന്ത്യ എ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലും താരം ഇടംപിടിച്ചിട്ടുണ്ട്. ജനുവരി 22നും 26നും ഇടയില്‍ മൂന്ന് അനൗദ്യോഗിക ഏകദിനങ്ങള്‍ ഇന്ത്യ എ ടീം ന്യൂസിലന്‍ഡില്‍ കളിക്കും. പൂര്‍ണശാരീരികക്ഷമതയോടെ തിരിച്ചെത്തുന്ന പാണ്ഡ്യ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയാണ്.

Story first published: Wednesday, January 1, 2020, 16:57 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+