Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതിഭയുണ്ട്, എന്നാല്‍ മികച്ച ഓള്‍റൗണ്ടറാകാന്‍ ഹര്‍ദിക് പാണ്ഡ്യ ഇനിയും വളരണം: ഇര്‍ഫാന്‍ പത്താന്‍

മുംബൈ: കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട മികച്ച പേസ് ബൗളിങ് ഓള്‍റൗണ്ടറെന്നാണ് പലരും ഹര്‍ദിക് പാണ്ഡ്യയെ വിശേഷിപ്പിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലെത്തിയ ഹര്‍ദിക് വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ആരാധകരുടെ മനം കവര്‍ന്ന താരമാണ്. എന്നാല്‍ ഇപ്പോള്‍ ഹര്‍ദിക് അത്ര മികച്ച ഓള്‍റൗണ്ടറല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായിരുന്ന ഇര്‍ഫാന്‍ പത്താന്‍.

മൂന്ന് ഫോര്‍മാറ്റിലും മികച്ച 10 ഓള്‍റൗണ്ടര്‍മാരെ നോക്കിയാല്‍ ഹര്‍ദിക് അതില്‍ ഉള്‍പ്പെടില്ലെന്നാണ് ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടത്. 'ബെന്‍ സ്റ്റോക്‌സാണ് ലോകത്തിലെ മികച്ച ഓള്‍റൗണ്ടര്‍.അവന്‍ ഇംഗ്ലണ്ടിനായി വിജയം സമ്മാനിക്കുന്നു. സ്റ്റോക്‌സിനെപ്പോലൊരു താരം ഇന്ത്യക്കുണ്ടായിരുന്നെങ്കില്‍ ഒരു മത്സരത്തില്‍പ്പോലും പരാജയപ്പെടില്ലായിരുന്നു. യുവരാജ് സിങ് ഇത്തരത്തിലുള്ളൊരു താരമായിരുന്നു. ഹര്‍ദിക് പാണ്ഡ്യ ഒരു ഫോര്‍മാറ്റിലും ആദ്യ 10നുള്ളില്‍ ഉള്‍പ്പെടുന്ന താരമല്ല. അവന് പ്രതിഭയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്ത്യക്കുവേണ്ടി വിജയം സമ്മാനിക്കാനുള്ള കരുത്ത് ഹര്‍ദികിനുണ്ടെങ്കില്‍ ടീം നിലവാരം ഏറെ ഉയരും'-ഇര്‍ഫാന്‍ പറഞ്ഞു.

irfanpathanandhardik

ടെസ്റ്റില്‍ മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം ടീമിനെ ബാധിക്കുന്നുണ്ടെന്നും ഇര്‍ഫാന്‍ പറഞ്ഞു. 'ടെസ്റ്റില്‍ നമുക്ക് വിരാട് കോലി,രോഹിത് ശര്‍മ,കെഎല്‍ രാഹുല്‍ എന്നീ ബാറ്റ്‌സ്മാന്‍മാരും ബൗളിങ്ങില്‍ മുഹമ്മദ് ഷമി,ജസ്പ്രീത് ബൂംറ,ഇഷാന്ത് ശര്‍മ എന്നീ പേസര്‍മാരും സ്പിന്നര്‍മാരായി അശ്വിനും ജഡേജയുമുണ്ട്. എന്നാല്‍ ഇവരില്‍ ഓള്‍റൗണ്ടറെന്ന് എടുത്തുപറയാന്‍ ആരുമില്ല. വിജയ് ശങ്കറിനെ പരീക്ഷിച്ചിരുന്നുവെങ്കിലും വിജയം കണ്ടില്ല. ഭാവിയില്‍ മികച്ച താരങ്ങള്‍ എത്തിയേക്കാം. ലളിതമായി പറഞ്ഞാല്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടറെ ആവിശ്യമാണ്'-ഇര്‍ഫാന്‍ പറഞ്ഞു.

നിലവിലെ നമ്പര്‍1 ടെസ്റ്റ് ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്‌സ്. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിന് സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സ്റ്റോക്‌സ് ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 66ടെസ്റ്റില്‍ നിന്ന് 4419 റണ്‍സും 156 വിക്കറ്റും 95 ഏകദിനത്തില്‍ നിന്ന് 2682 റണ്‍സും 70 വിക്കറ്റും 26ടി20യില്‍ നിന്ന് 305 റണ്‍സും 14 വിക്കറ്റുമാണ് സ്റ്റോക്‌സിന്റെ സമ്പാദ്യം. ഹര്‍ദിക് പാണ്ഡ്യ 11 ടെസ്റ്റില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റും 54 ഏകദിനത്തില്‍ നിന്ന് 957 റണ്‍സും 54 വിക്കറ്റും 40 ടി20യില്‍ നിന്ന് 310 റണ്‍സും 38 വിക്കറ്റുമാണ് ഹര്‍ദികിന്റെ പേരിലുള്ളത്.

Story first published: Sunday, August 2, 2020, 11:46 [IST]
Other articles published on Aug 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+