For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഡാഷയെ കുടുംബത്തിന് പരാജയപ്പെടുത്തി ഹര്‍ദിക്ക്; കല്യാണം ഉടനെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വിവാഹിതനാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറെ നാളുകളായി ഹര്‍ദിക്കിന്റെ പേരിനൊപ്പം ഗോസിപ്പ് ഗോളത്തില്‍ ഇടം പിടിച്ച ബോളിവുഡ് താരം നഡാഷ സ്റ്റാന്‍കോവിക്കിനെയാണ് ഹര്‍ദിക് വിവാഹം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഇരുകൂട്ടര്‍ക്കും വിവാഹത്തിന് സമ്മതമാണെന്നുമാണ് വിവരം.

സ്‌പോട്ട്‌ബോയിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലെ വെടിക്കെട്ട് ഓള്‍റൗണ്ടറായി മാറിയ താരമാണ് ഹര്‍ദിക്. സെര്‍ബിയന്‍ നടിയായ നഡാഷ നിലവില്‍ മുംബൈയിലാണ് താമസം. ഹിന്ദി സിനിമ സത്യാഗ്രയില്‍ ഐറ്റം ഡാന്‍സ് കളിച്ച് അരങ്ങേറ്റം കുറിച്ച നഡാഷ ഷാരൂഖാനും അനുഷ്‌ക ശര്‍മയും പ്രധാന വേഷത്തിലെത്തിയ സീറോയിലും അഭിനയിച്ചിട്ടുണ്ട്.

hardikpandya

ബിംഗ്‌ബോസ് ഹൗസ് സീസണ്‍ എട്ടിലും പങ്കാളിയാണ് നഡാഷ. അടുത്ത വര്‍ഷം ആദ്യം തന്നെ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് വിവരം. ഹര്‍ദികിന്റെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗമാണ്. 26കാരനായ ഹര്‍ദിക് നിലവില്‍ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. പുറത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞഅദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്.

Story first published: Wednesday, October 23, 2019, 8:48 [IST]
Other articles published on Oct 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+