ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കാത്ത് ഹര്‍ദിക്, പ്രഖ്യാപനം ഇന്ന്
മുംബൈ: പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തിരിച്ചുവരാനൊരുങ്ങുന്നു. ഈ മാസം 24ന് ആരംഭിക്കുന്ന ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് താരം. പരിക്ക് പൂര്‍ണമായി ഭേദമായ താരം പരിശീലനവും പുനരാരംഭിച്ചിരുന്നു. ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള സന്നാഹ മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മത്സരങ്ങളിലൂടെ ഫോം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് താരം.
ഹര്‍ദിക് പൂര്‍ണ ആരോഗ്യവാനാണെന്നും എത്രയും പെട്ടെന്ന് ടീമിലേക്ക് തിരിച്ചെത്തി താളം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യയുടെ ടി20 പദ്ധതികളില്‍ ഹര്‍ദിക്കിന് നിര്‍ണ്ണായക സ്ഥാനമാണുള്ളതെന്നും ബിസിസിഐയുടെ ഒരു മുതിര്‍ന്ന വൃത്തം പിടിഐയോട് പറഞ്ഞു. ഇന്നാണ് ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കുന്നത്. അഞ്ച്ട്വന്റി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന ആറാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനമാണ് ഇന്ത്യ ന്യൂസീലന്‍ഡില്‍ നടത്തുന്നത്.

26കാരനായ ഹര്‍ദിക് 11 ടെസ്റ്റില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റും 54 ഏകദിനത്തില്‍ നിന്ന് 957 റണ്‍സും 54 വിക്കറ്റും 40 ടി20യില്‍ നിന്ന് 310 റണ്‍സും 38 വിക്കറ്റും ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍ ശിവം ദുബെ ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഹര്‍ദിക്കിന്റെ സ്ഥാനത്തിനത് കടുത്ത വെല്ലുവിളിയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications