മുംബൈ: സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന്റെ പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹ നിശ്ചയവും അറിയിച്ചു. പുതുവര്‍ഷത്തലേന്ന് നടാഷയുമായി പ്രണയത്തിലാണെന്ന് സൂചിപ്പിച്ച ഹാര്‍ദിക് പുതുവര്‍ഷം കാമുകിക്ക് വിവാഹ മോതിരവും അണിയിച്ചു. ഞാന്‍ നിന്റേതും നീ എന്റേതുമാണെന്നും എന്‍ഗേജ്‌മെന്റ് ചിത്രം പുറത്തുവിട്ട ഹാര്‍ദിക് കുറിച്ചു.
നടാഷ എന്‍ഗേജ്‌മെന്റ് വീഡിയോയാണ് പുറത്തുവിട്ടത്. ഇരുവരും ചേര്‍ന്ന് ബോട്ടില്‍ സവാരി നടത്തുന്നതിനിടയിലായിരുന്നു മോതിരം അണിയിച്ചത്. പരസ്പരം ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. ഇരുപത്തിയാറുകാരനായ പാണ്ഡ്യ ദീര്‍ഘകാലമായി നടാഷയുമായി പ്രണയത്തിലായിരുന്നു. 2012ല്‍ ബോളിവുഡിലെത്തിയ നടാഷ ഒട്ടേറെ സിനിമകളില്‍ ഐറ്റം നര്‍ത്തകിയായും പ്രത്യക്ഷപ്പെട്ടു.

പുതുവര്‍ഷം തന്റെ വെടിക്കെട്ടോടെ ആരംഭിക്കുകയാണെന്ന് പാണ്ഡ്യ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്നും മാറി നില്‍ക്കുകയാണ് പാണ്ഡ്യ. ഇന്ത്യന്‍ ടീം അംഗങ്ങളും ആരാധകരും താരത്തിന് ആശംസകളുമായെത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരന്റെ ഭാഗ്യ പങ്കുരി ശര്‍മയും ചിത്രത്തിന് കമന്റുകളിട്ടു. സപ്തംബര്‍ മുതല്‍ പരിക്കിന്റെ പിടിയിലായിരുന്ന താരം ശസ്ത്രക്രിയയക്കുശേഷം വിശ്രമത്തിലായിരുന്നു. ഈവര്‍ഷത്തോടെ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ പാണ്ഡ്യ കളിക്കില്ല. എന്നാല്‍, ന്യൂസിലന്‍ഡിലേക്കുള്ള പരമ്പരയുടെ മുന്നോടിയായി ഇന്ത്യ എ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ താരം ഇടംപിടി0ച്ചിട്ടുണ്ട്. ജനുവരി 22നും 26നും ഇടയില്‍ മൂന്ന് അനൗദ്യോഗിക ഏകദിനങ്ങള്‍ ഇന്ത്യ എ ടീം ന്യൂസിലന്‍ഡില്‍ കളിക്കും. പൂര്‍ണശാരീരികക്ഷമതയോടെ തിരിച്ചെത്തുന്ന പാണ്ഡ്യ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയാണ്.