Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് ഹര്‍ദിക്കിന്റെ മറുപടി ചലഞ്ച്; വീഡിയോ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍

മുംബൈ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീടുകളില്‍ തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഫിറ്റ്‌നസ് വീഡിയോയിട്ട് പരസ്പരം ചലഞ്ച് ചെയ്യുന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ട്രന്റ്. കഴിഞ്ഞ ദിവസം ഹര്‍ദിക് പാണ്ഡ്യയെ ചലഞ്ച് ചെയ്ത് ഫ്‌ളൈ പുഴപ്പ് ചെയ്യുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വീഡിയോ വൈറലായിരുന്നു. കോലിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഫ്‌ളൈ പുഴപ്പ് ചെയ്ത ഹര്‍ദിക് ചലഞ്ചിന് തന്റെ സഹോദരനും ക്രിക്കറ്റ് താരവുമായ ക്രുണാല്‍ പാണ്ഡ്യയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കോലിക്ക് മറുപടി ചലഞ്ചുമായി എത്തിയിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. ഫ്‌ളൈ പുഴപ്പിനൊപ്പം കൈകള്‍ പുറകോട്ടാക്കി കൊട്ടുകയും ചെയ്യുക എന്ന ബുദ്ധിമുട്ടേറിയ വ്യായാമ മുറ ചെയ്താണ് ഹര്‍ദിക് കോലിയെ വെല്ലുവിളിച്ചിരിക്കുന്നത്. കോലിയെ കൂടാതെ സഹോദരന്‍ ക്രുണാലിനെയും ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെയും ഹര്‍ദിക് ചലഞ്ച് ചെയ്തിട്ടുണ്ട്. വ്യായാമം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹര്‍ദിക് ആരാധകരുമായി പങ്കുവെച്ചത്. ഇതിനോടകം നിരവധി ആളുകള്‍ ഹര്‍ദിക്കിന്റെ വ്യായാമ വീഡിയോ കണ്ട് കഴിഞ്ഞു.

hardikpanfyakohlichallenge

പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഹര്‍ദിക് താന്‍ പഴയ കായിക ക്ഷമത പൂര്‍ണ്ണമായും വീണ്ടെടുത്തെന്ന് തെളിയിക്കുന്നതാണ് വ്യായാമ വീഡിയോ. കായിക ക്ഷമതയില്‍ ഇന്ത്യന്‍ ടീമില്‍ നായകന്‍ കോലി തന്നെയാണ് കേമന്‍. എന്ത് തിരക്കുണ്ടെങ്കിലും തന്റെ വ്യായാമം കോലി മുടക്കാറില്ല. കൃത്യമായി ഭക്ഷണം ക്രമീകരിക്കുകയും കായിക ക്ഷമതഉയര്‍ത്താന്‍ തന്റെ ഇഷ്ട ഭക്ഷണമായ നോണ്‍ വെജ് ഉപേക്ഷിക്കാന്‍ വരെ കോലി തയ്യാറായിരുന്നു.

തന്റെ വ്യായാമത്തിന്റെ വീഡിയോ ആരാധകരുമായി കോലി ഇടയ്ക്കിടയ്ക്ക് പങ്കുവെക്കാറുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങള്‍ പോലും കോലിയെ മാതൃകയാക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണും കോലിയുടെ കായിക ക്ഷമതയെ പുകഴ്ത്തിയിരുന്നു. യുവതാരങ്ങള്‍ക്ക് ഏറ്റവും നല്ല മാതൃകയാണ് കോലിയെന്നാണ് സഞ്ജു പറഞ്ഞത്.

ഹര്‍ദിക് പാണ്ഡ്യ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. വെടിക്കെട്ട് ഓള്‍റൗണ്ടറായ ഹര്‍ദിക് ഇന്ത്യക്കുവേണ്ടി 11 ടെസ്റ്റില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റും 54 ഏകദിനത്തില്‍ നിന്ന് 957 റണ്‍സും 54 വിക്കറ്റും 40 ടി20യില്‍ നിന്ന് 310 റണ്‍സും 38 ഹര്‍ദിക് സ്വന്തമാക്കിയിട്ടുണ്ട്. 66 ഐപിഎല്ലില്‍ നിന്നായി 1068 റണ്‍സും 42 വിക്കറ്റും ഹര്‍ദിക്കിന്റെ പേരിലുണ്ട്.


ഹര്‍ദിക് പാണ്ഡ്യ വീഡിയേ കാണാം

Story first published: Sunday, July 5, 2020, 11:49 [IST]
Other articles published on Jul 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+