Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ കഠിനശ്രമം; നെറ്റ്‌സില്‍ പന്തെറിയാന്‍ പാണ്ഡ്യയെത്തി

മുംബൈ: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്തന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ മടങ്ങിയെത്താനുള്ള കഠിന ശ്രമത്തിലാണ്. ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കായികക്ഷമതയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി. ഇതോടെ ന്യൂസിലന്‍ഡിലേക്കുള്ള സീനിയര്‍ ടീമിന്റെ ടി20 സംഘത്തിലും പാണ്ഡ്യ ഇടംപിടിച്ചില്ല. ഇപ്പോഴിതാ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് നെറ്റ്‌സില്‍ പന്തെറിയാന്‍ എത്തിയിരിക്കുകയാണ് താരം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര ചൊവ്വാഴ്ച മുംബൈ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി ടീം പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ പാണ്ഡെ നെറ്റ്‌സില്‍ സഹായിക്കാനെത്തി. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം പാണ്ഡ്യ നെറ്റ്‌സില്‍ പന്തെറിഞ്ഞു. ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ ഭരത് അരുണിന്റെ മേല്‍നോട്ടത്തിലും താരം പരിശീലനം നടത്തിയിരുന്നു.

hardickpandya

2018ല്‍ ഏഷ്യാകപ്പില്‍ കളിച്ചുകൊണ്ടിരിക്കെയാണ് പാണ്ഡ്യയ്ക്ക് പരിക്കേല്‍ക്കുന്നത്. എന്നാല്‍, പരിക്കില്‍നിന്നും മോചിതനായി താരം തിരിച്ചെത്തി. 2019ലെ ഐലിഎല്ലിലെ വമ്പന്‍ പ്രകടനത്തോടെ ലോകകപ്പ് ടീമില്‍ ഇടംനേടുകയും ചെയ്തു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പരിക്ക് വീണ്ടും അലട്ടിയതോടെ കഴിഞ്ഞ ഒക്ടോബറില്‍ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. സപ്തംബര്‍ 22ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളിച്ചശേഷം പാണ്ഡ്യ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല.

ഫിറ്റ്‌നസില്‍ പരാജയപ്പെട്ടതോടെ താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പാണ്ഡ്യയ്ക്ക് പകരമായി തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഇന്ത്യ എ ടീമില്‍ ഇടംപിടിച്ചു. നേരത്തെ ലോകകപ്പ് ടീമിലും വിജയ് ശങ്കര്‍ എത്തിയിരുന്നു. പാണ്ഡ്യയ്ക്ക് പകരമായി ഇന്ത്യന്‍ ടീമിലെത്തിയ വിജയ് ലോകകപ്പ് ടീമിലും ഉള്‍പ്പെട്ടു. എന്നാല്‍, മോശം പ്രകടനത്തെ തുടര്‍ന്ന് താരത്തിന് പുറത്തുപോകേണ്ടിവന്നു. ന്യൂസിലന്‍ഡ് പര്യടനം വിജയ് ശങ്കറിന് ഇന്ത്യന്‍ ടീമിലേക്കുള്ള മറ്റൊരു അവസരമായിരിക്കുകയാണ്.

Story first published: Tuesday, January 14, 2020, 8:45 [IST]
Other articles published on Jan 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+