അശ്ലീല പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യ മാപ്പു പറഞ്ഞു; ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേട്
സിഡ്‌നി: അഭിമുഖ പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ മാപ്പു പറഞ്ഞു. കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ കരണ്‍ ജോഹറിന്റെ അഭിമുഖത്തിനിടെയാണ് പാണ്ഡ്യ അശ്ലീല പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ അതിയായ ഖേദമുണ്ടെന്നും ആര്‍ക്കെങ്കിലും വേദനയുളവാക്കിയെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും പാണ്ഡ്യ പറഞ്ഞു.
സത്യത്തില്‍ ആ ഷോയുമായി സഹകരിക്കുക മാത്രമാണ് താന്‍ ചെയ്തത്. ആരെയെങ്കിലും അപമാനിക്കാനോ വേദനപ്പിക്കാനോ ആയിരുന്നില്ല പരാമര്‍ശം. ഏവരോടും ബഹുമാനമുണ്ടെന്നും ക്ഷമാപണം നടത്തുകയാണെന്നും പാണ്ഡ്യ വ്യക്തമാക്കി. പാണ്ഡ്യയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് താരം ദിവസങ്ങള്‍ക്കുശേഷം ക്ഷമാപണവുമായി രംഗത്തെത്തിയത്.

അതേസമയം, താരത്തിനെതിരെ കടുത്ത അച്ചടക്ക നടപടി ആവശ്യമാണെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനും ബിസിസിഐയ്ക്കും നാണക്കേടുണ്ടാക്കുന്നതാണ് സംഭവം. ഒരു ക്ഷമാപണംകൊണ്ട് തീരുന്ന കാര്യമല്ല ഇത്. അച്ചടക്ക നടപടിയിലൂടെ യുവതാരങ്ങള്‍ക്ക് മാതൃകയാകണമെന്നും ബിസിസിഐയുമായി അടുത്ത് ബന്ധമുള്ളയാള്‍ പറയുന്നുണ്ട്.
പരിപാടിയില്‍ വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ പറഞ്ഞിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചത്. സ്ത്രീകളുടെ ചലനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞു. നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യയ്‌ക്കൊപ്പം കെഎല്‍ രാഹുലും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പാണ്ഡ്യ ഖേദപ്രകടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications