For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍, പക്ഷെ വിവാദങ്ങളുടെ തോഴര്‍, അഞ്ച് ക്രിക്കറ്റ് താരങ്ങളിതാ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരാധകരുടെ പ്രിയപ്പെട്ടവരാണ്. വലിയൊരു വിഭാഗം ആരാധകര്‍ ഇന്ത്യന്‍ താരങ്ങളുടെ ശൈലിയെ അനുകരിക്കുമെന്നതിനാല്‍ താരങ്ങളുടെ പെരുമാറ്റം വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ പല സമയത്തും വാവിട്ട വാക്കിന്റെ പേരിലും മോശം പ്രവര്‍ത്തികളുടെ പേരിലും വിവാദത്തിലായ ചില താരങ്ങളുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിവാദത്തില്‍ അകപ്പെട്ട അഞ്ച് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ആരാധകര്‍ കുംഫു പാണ്ഡ്യ എന്ന് വിളിക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വാവിട്ട വാക്കിന്റെ പേരില്‍ വലിയ വിവാദം സൃഷ്ടിച്ച താരമാണ് ഹര്‍ദിക്. 2019ലെ കോഫി വിക്ക് കരണ്‍ പരിപാടിക്കിടയിലെ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് വിവാദമായത്. ഇതിനെത്തുടര്‍ന്ന് താരത്തെ താല്‍ക്കാലികമായി വിലക്കുകയും 20 ലക്ഷം പിഴ ശിക്ഷ വിധിക്കുകയും ചെയ്തു.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും ഗെയിം ചെയിഞ്ചറായ ജഡേജയും മോശം പ്രവര്‍ത്തിയുടെ പേരില്‍ ശിക്ഷ നേരിട്ടിട്ടുണ്ട്. ന്യൂസീലന്‍ഡിനെതിരേ 2016ല്‍ ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ പിച്ചില്‍ കേട് വരുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ മാച്ച് ഫീയുടെ 50 ശതമാനം ഐസിസി താരത്തിന് പിഴ ശിക്ഷ നല്‍കിയിരുന്നു. ഇതേ വര്‍ഷം ഗിര്‍ ദേശീയ ഉദ്യാനത്തില്‍ സിംഹങ്ങള്‍ക്ക് മുന്നില്‍ ഭാര്യുമായി നില്‍ക്കുന്ന ചിത്രം ഷെയര്‍ ചെയ്തതിന്റെ പേരില്‍ ജഡേജക്ക് രണ്ട് ലക്ഷവും പിഴ ശിക്ഷ ലഭിച്ചു.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യയുടെ സ്റ്റാര്‍ പേസറാണ് മുഹമ്മദ് ഷമി. ഭാര്യ ഹസിന്‍ ജഹാനുമായുള്ള അഭിപ്രായ ഭിന്നതയാണ് ഷമിയെ വിവാദത്തിലാക്കിയത്. ഷമിക്കെതിരേ ഭാര്യ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തതതോടെ തല്‍ക്കാലത്തേക്ക് ഷമിക്ക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ ബി ഗ്രേഡ് കരാറോടെയാണ് ഷമി ടീമില്‍ തിരിച്ചെത്തിയത്. നിലവില്‍ ടെസ്റ്റിലെ ഇന്ത്യയുടെ പ്രധാന ബൗളര്‍മാരിലൊരാളാണ് ഷമി.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ സ്റ്റാര്‍ പേസറാണ് ഇഷാന്ത് ശര്‍മ. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് സജീവമെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഒരുകാലത്ത് സജീവമായിരുന്നു അദ്ദേഹം. 2014ലെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ സ്റ്റീവ് സ്മിത്തുമായി ഉടക്കിയ ഇഷാന്തിന് മോശം ശരീരഭാഷയുടെ പേരില്‍ മാച്ച് ഫീയുടെ 15 ശതമാനം പിഴയായി ലഭിച്ചു. സ്മിത്തിനെതിരേ ഇഷാന്ത് കാട്ടിയ ഗോഷ്ടി വളരെ ചര്‍ച്ചയാവുകയും നിരവധി ട്രോളുകള്‍ അദ്ദേഹത്തിനെതിരേ ഉയരുകയും ചെയ്തിരുന്നു. 2018ലെ ഇംഗ്ലണ്ട് പരമ്പരയില്‍ ഡേവിഡ് മലാന്റെ വിക്കറ്റെടുത്ത ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ പേരിലും മാച്ച് ഫീയുടെ 15 ശതമാനം ഇഷാന്തിന് പിഴ ശിക്ഷ ലഭിച്ചിരുന്നു.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആക്രമണോത്സുകത വളരെ പ്രശസ്തമാണ്. 2018ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കിടെ അംപയറോട് കയര്‍ത്തതിന്റെ പേരില്‍ മാച്ച് ഫീയുടെ 25 ശതമാനം കോലിക്ക് ഫൈനായി ലഭിച്ചു. 2019ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ ബ്യൂറന്‍ ഹെന്‍ഡ്രികസിനെ തോളിന് തട്ടിയതിന്റെ പേരില്‍ കോലിക്ക് താക്കീത് ലഭിച്ചു. 2012ല ഓസ്‌ട്രേലിയന്‍ പരമ്പരക്കിടെ കാണികളെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയ കോലിയുടെ നടപടിയും വളരെ വിവാദമായിരുന്നു.

Story first published: Wednesday, July 14, 2021, 8:29 [IST]
Other articles published on Jul 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+