Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചന്ദ്രയാന്‍ വിക്ഷേപണം; പാക്കിസ്ഥാനെ പരിഹസിച്ച് ഹര്‍ഭജന്‍, ട്രോളെന്നാല്‍ എജ്ജാതി ട്രോള്‍

ദില്ലി: ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായ ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയിച്ചതിന് പിന്നാലെ അയല്‍ക്കാരായ പാക്കിസ്ഥാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ജൂലൈ 15ന് വിക്ഷേപിക്കേണ്ടിയിരുന്ന ചന്ദ്രയാന്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് വിജയകരമായി വിക്ഷേപിച്ചത്. 48 ദിവസത്തിനുശേഷം ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുമെന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച ഭാജി ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ട്വിറ്ററിലൂടെ പാക്കിസ്ഥാനെ ട്രോളിയത്. ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രനുണ്ട്. ചില രാജ്യങ്ങളുടെ പതാക തന്നെ ചന്ദ്രനിലുണ്ട് എന്നായിരുന്നു ഭാജിയുടെ ട്രോള്‍. ചന്ദ്രന്റെ ചിഹ്നമുള്ള പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ പതാകയുടെ ചിത്രവും ഹര്‍ഭജന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

harbhajansingh

ഹര്‍ഭജന്റെ ട്രോളിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് ലഭിച്ചത്. ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പും പാക്കിസ്ഥാന്റെ കിതപ്പും ഭാജി ഒറ്റ ട്വീറ്റിലൂടെ കുറിച്ചു. കടുത്ത രാഷ്ട്രീയ ശത്രുക്കളായ പാക്കിസ്ഥാനെ അല്‍പം പ്രകോപിപ്പിക്കുന്നതുകൂടിയാണ് മുന്‍ താരത്തിന്റെ ട്രോള്‍. ചന്ദ്രനില്‍ മനുഷ്യനിര്‍മിത ഉപകരണമെത്തിക്കുന്ന നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നിവര്‍ക്കൊപ്പമാണ് ഇനി ഇന്ത്യയുടെ സ്ഥാനവും.

Story first published: Tuesday, July 23, 2019, 11:14 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+