വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ വരുമോ റോഡ്‌സ്? ചോദ്യം ഭാജിയുടേത്... റോഡ്‌സിന്റെ ക്ലാസ് മറുപടി

ദില്ലി: ഇന്ത്യന്‍ പര്യടനത്തില്‍ തപ്പിത്തടയുന്ന ദക്ഷിണാഫ്രിക്കയെ ട്രോളി മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. മുന്‍ സൂപ്പര്‍ താരവും ലോകോത്തര ഫീല്‍ഡറുമായ ജോണ്ടി റോഡ്‌സിനെ മുന്‍നിര്‍ത്തിയാണ് ഭാജി ദക്ഷിണാഫ്രിക്കയെ കളിയാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ നില്‍ക്കുന്ന ചിത്രം റോഡ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വീണ്ടും ഇതേ ജഴ്‌സിയില്‍ തിരിച്ചെത്തിയപ്പോള്‍ ഏറെ സന്തോഷം തോന്നുവെന്ന തലക്കെട്ടോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. ഒരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് റോഡ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയണിഞ്ഞത്. ഈ ചിത്രമാണ് ദക്ഷിണാഫ്രിക്കയെ ട്രോളാന്‍ ഹര്‍ഭജന്‍ ആയുധമാക്കിയത്.

ഈ മാസം 19ന് റാഞ്ചിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കുമോ, ദക്ഷിണാഫ്രിക്കയ്ക്കു ഇനിയും ബാറ്റിങ് ആവശ്യമുണ്ടെന്നായിരുന്നു ചിത്രത്തിനു താഴെ ഭാജിയുടെ കമന്റ്. റോഡ്‌സും വിട്ടുകൊടുത്തില്ല. രസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. അവര്‍ക്കു തന്നേക്കാള്‍ കൂടുതല്‍ വേണമെന്നായിരുന്നു റോഡ്‌സിന്റെ മറുപടി.

harbhajansingh

കുംബ്ലെ 49 നോട്ടൗട്ട്... പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സെവാഗ്, ഒപ്പം മാപ്പും ചോദിച്ചു!!കുംബ്ലെ 49 നോട്ടൗട്ട്... പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സെവാഗ്, ഒപ്പം മാപ്പും ചോദിച്ചു!!

ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ സമനില പിടിക്കാന്‍ കഴിഞ്ഞെങ്കിലും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു മുന്നില്‍ പതറുകയാണ് ദക്ഷിണാഫ്രിക്ക. ആദ്യ രണ്ടു ടെസ്റ്റുകളിലും വമ്പന്‍ തോല്‍വിയേറ്റുവാങ്ങിയ അവര്‍ക്കു പരമ്പര ഇതിനകം നഷ്ടമായിക്കഴിഞ്ഞു. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയ്ക്കു പിടിച്ചുനില്‍ക്കാനായിട്ടില്ല. അപ്രസക്തമായ അവസാന ടെസ്റ്റില്‍ ആശ്വാസ വിജയം ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

Story first published: Thursday, October 17, 2019, 14:47 [IST]
Other articles published on Oct 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X