വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'നീരജിന്റെ സ്വര്‍ണ്ണ മെഡല്‍ 2011 ലോകകപ്പിനെക്കാള്‍ വലിയ നേട്ടം'- ഹര്‍ഭജന് ഗംഭീറിന്റെ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: അത്‌ലറ്റിക്‌സില്‍ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡലെന്ന ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിട്ട് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ചരിത്രമെഴുതിയിരിക്കുകയാണ്. ഇന്ത്യയുടെ അഭിമാന താരമായി മാറിയ 23കാരനെ തേടി അഭിനന്ദനങ്ങളുടെയും സമ്മാനങ്ങളുടെയും പെരുമഴയാണ്. ഇന്ത്യയുടെ കായിക രംഗത്തെ ഒട്ടുമിക്ക പ്രമുഖരും നീരജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തേക്കാള്‍ വലുതാണ് നീരജിന്റെ സ്വര്‍ണ്ണ മെഡലെന്ന് പറഞ്ഞാണ് ആശംസ നേര്‍ന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ഓപ്പണറും 2011ലെ ലോകകപ്പ് ടീം അംഗവുമായ ഗൗതം ഗംഭീര്‍ ഹര്‍ഭജന്‍ മറുപടി നല്‍കിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

<strong>'സീറോയില്‍ നിന്ന് ഹീറോ ആയവര്‍', ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ അഞ്ച് പ്രകടനങ്ങളിതാ</strong> 'സീറോയില്‍ നിന്ന് ഹീറോ ആയവര്‍', ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ അഞ്ച് പ്രകടനങ്ങളിതാ

'നിങ്ങള്‍ പറഞ്ഞത് സത്യമാണ് ഹര്‍ഭജന്‍ സിങ്. പക്ഷേ നിങ്ങളിത് പറയാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ ഇത് പറയരുത്. നിങ്ങള്‍ ഒരിക്കലും ഇത് പറയരുത്' എന്നാണ് ഗംഭീറിന്റെ ട്വീറ്റ്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ വിജയ ശില്‍പ്പികളിലെ ഒരാളാണ് ഗൗതം ഗംഭീര്‍. ഏകദിന ലോകകപ്പ് ഫൈനലിലെ തന്റെ പ്രകടനത്തിന് അര്‍ഹിച്ച അഭിനന്ദനം ലഭിച്ചിട്ടില്ലെന്ന് നിരവധി തവണ അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

harbhajansingh-neeraj

അതേ സമയം രാജ്യത്തിന്റെ യശസ് ഉയര്‍ത്തുന്ന നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് 87.03 മീറ്റര്‍ ആദ്യ ശ്രമത്തില്‍ കീഴടക്കിയപ്പോള്‍ രണ്ടാംശ്രമത്തിലത് 87.58 മീറ്ററാക്കി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററാണ് അദ്ദേഹത്തിന് എറിയാനായത്. നീരജിന്റെ മെഡല്‍ നേട്ടത്തിന് ആറ് കോടി രൂപയാണ് ഹരിയാന സര്‍ക്കാര്‍ സമ്മാനമായി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ അഭിമാനമാണ് നീരജെന്ന് അഭിപ്രായപ്പെട്ടാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വന്‍ തുക സമ്മാനമായി പ്രഖ്യാപിച്ചത്. കൂടാതെ ഗ്രേഡ് 1 തസ്തികയില്‍ സര്‍ക്കാര്‍ ജോലിയും നീരജിന് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് നീരജ്.

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു കോടി രൂപയാണ് നീരജിന് സമ്മാനമായി പ്രഖ്യാപിച്ചത്. മഹീന്ദ്രയുടെ ഉടമയായ ആനന്ദ് മഹീന്ദ്ര നീരജിന് നാട്ടിലെത്തുമ്പോള്‍ മഹീന്ദ്രയുടെ പുതിയ മോഡലായ എക്‌സ് യുവി 700 കാര്‍ സമ്മാനമായി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. കഠിനമായ പരിശീലനത്തിന്റെ നേട്ടമാണിതെന്നാണ് നീരജ് മെഡല്‍ നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്.

Story first published: Sunday, August 8, 2021, 19:33 [IST]
Other articles published on Aug 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X