വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും മോശം ദിവസങ്ങള്‍; ഗ്രേഗ് ചാപ്പലിനെതിരേ തുറന്നടിച്ച് ഹര്‍ഭജന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രേഗ് ചാപ്പലിനെതിരേ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ധോണിയെ പുകഴ്ത്തി ചാപ്പല്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചാപ്പലിനെ വിമര്‍ശിച്ച് ഹര്‍ഭജന്‍ പ്രതികരിച്ചത്. ധോണിയെപ്പോലൊരു പവര്‍ഫുള്‍ താരത്തെ കണ്ടിട്ടില്ലെന്നാണ് ചാപ്പല്‍ പറഞ്ഞത്. ധോണിയോട് ഗ്രൗണ്ടിന്റെ എല്ലാവശത്തേക്കും പന്തടിക്കാനും മത്സരം ഫിനിഷ് ചെയ്യാനും ധോണിയെ വെല്ലുവിളിച്ചിരുന്നെന്നും ചാപ്പല്‍ പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരേ ധോണി നേടിയ 183 റണ്‍സ് ഇപ്പോഴും ഓര്‍ക്കുന്നെന്നും അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെ കരുത്തെന്തെന്നും ലോകം കണ്ടെതാണെന്നും പറഞ്ഞ ചാപ്പല്‍ എല്ലാ പന്തുകളും അതിര്‍ത്തി കടത്താന്‍ ശ്രമിക്കാതെ ഗ്രൗണ്ട് ഷോട്ട് കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തി.

ഇതിനെയാണ് ഹര്‍ഭജന്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ പരിഹസിച്ചത്. അദ്ദേഹം ധോണിയോട് ഗ്രൗണ്ട് ഷോട്ട് കളിക്കാനും സിംഗിളുകള്‍ എടുക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ കോച്ചിന്റേത് വേറെ തന്ത്രമായിരുന്നു. എല്ലാവരേയും പുറത്താക്കാനാണ് കോച്ച് ശ്രമിച്ചത്-ഹര്‍ഭജന്‍ ചാപ്പലിനെ പരിഹസിച്ച് കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും മോശം കാലഘട്ടമെന്ന ഹാഷ് ടാഗിനൊപ്പം ദേഷ്യത്തിന്റെ ചിഹ്നവും ഉള്‍പ്പെടുത്തിയാണ് ഹര്‍ഭജന്റെ ട്വീറ്റ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ചാപ്പലിനെ 2007ലെ ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

harbhajansingh-gregchappell-msdhoni

ഇന്ത്യയുടെ സൂപ്പര്‍ നായകന്മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന സൗരവ് ഗാംഗുലിയുമായി ചാപ്പല്‍ നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നു. ഗാംഗുലിയുടെ ടീമിലെ സ്ഥാനത്തെയടക്കം ചോദ്യം ചെയ്യുന്ന നിലപാടാണ് പലപ്പോഴും ചാപ്പല്‍ സ്വീകരിച്ചത്. ടീമിലെ നിലവിലെ ഘടനയെ പൊളിച്ചടുക്കുന്ന രീതിയായിരുന്നു ചാപ്പലിന്റേത്. ഇതിനെതിരേ പല മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തുകയും വലിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്തു. ഇര്‍ഫാന്‍ പത്താനെ വണ്‍ഡൗണായി പരീക്ഷിച്ചത് ചാപ്പലായിരുന്നു. ധോണിയെ വണ്‍ഡൗണില്‍ പരീക്ഷിച്ചതും ധോണി മികച്ച പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതും ചാപ്പലിന്റെ കാലത്തായിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളില്‍ പലതും പാളിയതോടെ അദ്ദേഹത്തെ പുറത്താക്കേണ്ട അവസ്ഥയാണുണ്ടായത്. നേരത്തെ ദക്ഷിണ ഓസ്‌ട്രേലിയന്‍ പരിശീലകന്‍, പാകിസ്താന്‍ ക്രിക്കറ്റ് ടീം ഉപദേശകന്‍ തുടങ്ങിയ നിലയിലും ചാപ്പല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970-1984 വരെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു ചാപ്പല്‍. ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ് ഇപ്പോള്‍ ഐപിഎല്ലില്‍ സജീവമാണ്. ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയാണ് ഹര്‍ഭജന്‍ കളിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ഹര്‍ഭജന്‍ ശക്തമായ പ്രതികരണങ്ങളുമായി പലപ്പോഴും കൈയടി നേടാറുണ്ട്.

Story first published: Thursday, May 14, 2020, 12:37 [IST]
Other articles published on May 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X