Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തറിന് രണ്ടാമത്തെ കുട്ടി പിറന്നു, ട്രോളുമായി ഹര്‍ഭജന്‍; ട്വിറ്ററില്‍ ഏറ്റെടുത്ത് ആരാധകര്‍

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച് ഏറെനാളായെങ്കിലും പാക്കിസ്ഥാന്‍ താരം ഷൊയബ് അക്തറിനെക്കുറിച്ച് അറിയാത്ത ക്രിക്കറ്റ് ആരാധകര്‍ ഇല്ലെന്നുതന്നെ പറയാം. വേഗതകൊണ്ട് എതിര്‍ബാറ്റ്‌സ്മാനെ ഭയപ്പെടുത്ത അക്തര്‍ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നുമായി 400 അധികം വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അക്തറിന്റെ ഏറ്റവും പുതിയ ട്വീറ്റാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രണ്ടാമത്തെ മകന്‍ പിറന്ന സന്തോഷത്തില്‍ മകന് ഉമ്മകൊടുക്കുന്ന ചിത്രവുമായാണ് സന്തോഷമറിയിച്ചുകൊണ്ടുള്ള അക്തറിന്റെ ട്വീറ്റ്. ഇതിന് മറുപടിയായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ ട്വീറ്റ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അക്തറിനെ അഭിനന്ദനം അറിയിച്ച ഭാജി സ്പീഡ് ഒരിക്കലും കുറയില്ലെന്ന് ട്വീറ്റ് ചെയ്തു. ട്വീറ്റിലെ ദ്വയാര്‍ഥം ഏറ്റെടുത്താണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

harbhajanandshoaib

ക്രിക്കറ്റ് കളിയിലില്ലെങ്കിലും സ്വന്തമായുള്ള യു ട്യൂബ് ചാനലിലൂടെയും മാധ്യമങ്ങളിലൂടെയും ക്രിക്കറ്റില്‍ സജീവമാണ് അക്തര്‍. കളിയേയും കളിക്കാരെയും വിലയിരുത്തുന്നതില്‍ അക്തര്‍ എല്ലായിപ്പോഴും ശ്രദ്ധ ചെലുത്തുന്നു. രാഷ്ട്രീയ രംഗത്തെ ശത്രുക്കളാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പുകഴ്ത്താനും പാക് താരം മടിക്കാറില്ല. മുന്‍ കളിക്കാരുമായി അടുത്ത സൗഹൃദം പുലര്‍ത്താനും റാവല്‍പ്പിണ്ടി എക്പ്രസ് മുന്നിലാണ്.

harbhajantweet
Story first published: Thursday, November 14, 2019, 17:04 [IST]
Other articles published on Nov 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+