Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഇതാ ഒരു അത്യുഗ്രന്‍ ഓഫ്‌സ്പിന്‍ പ്രതിഭ; ഹര്‍ഭജന്റെ ഉറപ്പ്

ദില്ലി: പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടുക ചെറിയ കാര്യമല്ല. ടെസ്റ്റ് ടീമിലാണെങ്കില്‍ അത് അങ്ങേയറ്റത്തെ ബഹുമതിയുമാകും. തുടര്‍ച്ചയായി സ്ഥിരതയോടെ കളിച്ചവര്‍ക്കുമാത്രമേ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറക്കുകയുള്ളൂ. സ്പിന്നര്‍മാരാണെങ്കില്‍ ദേശീയ ടീമിലെത്തുക ഏറെ പ്രയാസകരവുമായിരിക്കും. അശ്വിനെ പോലെയുള്ള ഒരു കളിക്കാരന്‍ പുറത്തിരിക്കുമ്പോള്‍ പരിചയസമ്പത്ത് കുറഞ്ഞ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സെക്ടര്‍മാര്‍ രണ്ടുവട്ടം ആലോചിക്കും.

harbhajansingh

ഇന്ത്യന്‍ ടീമിലേക്ക് കയറാന്‍ കാത്തിരിക്കുന്ന ഒരു യുവതാരത്തിന് മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പിന്തുണയുമായെത്തിയിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ പന്തെറിയുന്ന ഓഫ് സ്പിന്നര്‍ അക്ഷയ് വാഖറെ ആണ് ഹര്‍ഭജന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. ദുലീപ് ട്രോഫി ഫൈനലില്‍ നേടിയ അഞ്ച് വിക്കറ്റ് പ്രകടനം ഭാജി എടുത്തു പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി അക്ഷയ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും മുന്‍താരം ചൂണ്ടിക്കാട്ടി. രണ്ട് തവണ വിദര്‍ഭ രഞ്ജി ട്രോഫി കിരീടം നേടിയപ്പോള്‍ അക്ഷയ് നിര്‍ണായക ബൗളങ് കാഴ്ചവെച്ചു.

ദുലീപ് ട്രോഫിയില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകള്‍ പിഴുതെടുത്ത അക്ഷയുടെ മികവിലാണ് ഇന്ത്യ റെഡ് ഇന്ത്യ ഗ്രീനിനെ 38 റണ്‍സിന് പരാജയപ്പെടുത്തി കിരീടം നേടിയത്. അതേസമയം, ഇന്ത്യന്‍ ടീമിലെത്തുക അക്ഷയിന് എളുപ്പമാകില്ല. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നീ ബൗളര്‍മാര്‍ ഒന്നാന്തരം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇവരെ കവച്ചുവെച്ച് ഈ വിദര്‍ഭ താരം ദേശീയ ടീമിലെത്തണമെങ്കില്‍ ഇനിയും പ്രകടനസ്ഥിരത കാട്ടേണ്ടിവരും.

Story first published: Sunday, September 8, 2019, 11:59 [IST]
Other articles published on Sep 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+