വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയുടെ റണ്ണൗട്ട്, ചെന്നൈയ്ക്ക് അമ്പയര്‍ പണി കൊടുത്തതോ?; ഹര്‍ഭജന്‍ സിങ്ങിന്റെ പ്രതികരണം

ധോണിയുടെ റണ്ണൗട്ട്, ചെന്നൈയ്ക്ക് അമ്പയര്‍ പണി കൊടുത്തതോ?

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ റണ്ണൗട്ടാണ്. നിര്‍ണായക സമയത്ത് ടീമിന് കരുത്താകുമായിരുന്ന ധോണി പുറത്തായത് കനത്ത തിരിച്ചടിയായി. ടീം ഒടുവില്‍ ഒരു റണ്ണിന് തോറ്റപ്പോള്‍ ഏറെ ചര്‍ച്ചയായതും ധോണിയുടെ പുറത്താകലാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരുമെന്ന് റിയാദ് മെഹറസ്; അഭ്യൂഹങ്ങള്‍ക്ക് വിടമാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരുമെന്ന് റിയാദ് മെഹറസ്; അഭ്യൂഹങ്ങള്‍ക്ക് വിട

ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 13-ാം ഓവറിലായിരുന്നു ധോണിയുടെ പുറത്താകല്‍. ഷെയ്ന്‍ വാട്‌സണൊപ്പം ഓവര്‍ത്രോ ഓടാനുള്ള ശ്രമത്തില്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ തിരിച്ചെത്താന്‍ ശ്രമിക്കവെ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ഏറില്‍ ധോണി റണ്ണൗട്ടാവുകയായിരുന്നു. ധോണിയുടെ പുറത്താകല്‍ പരിശോധിക്കാന്‍ കളി മിനിറ്റുകളോളം തടസ്സപ്പെടുകയും ചെയ്തു.

ഹര്‍ഭജന്റെ പ്രതികരണം

ഹര്‍ഭജന്റെ പ്രതികരണം

ധോണിയുടെ പുറത്താകല്‍ തങ്ങളുടെ പക്ഷത്ത് ന്യായമെന്ന രീതിയിലേ കാണാന്‍ ആവുകയുള്ളൂവെന്നാണ് ടീമംഗം ഹര്‍ഭജന്‍ സിങ്ങിന്റെ പ്രതികരണം. ധോണി പുറത്താണെന്ന് ചില ആംഗിളുകള്‍ നോക്കി പറയുകയാണെങ്കില്‍ അതേ രീതിയില്‍ ധോണി പുറത്തല്ലെന്ന് തങ്ങളും പറയും. തീരുമാനമെടുക്കുക കടുത്തതാണ്. ഇത്തരം അവസരങ്ങളില്‍ ബാറ്റ്‌സ്മാന് അനുകൂലമായാണ് തീരുമാനം വരേണ്ടിയിരുന്നത്. എന്നാല്‍, ധോണിക്ക് അത് ലഭിച്ചില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

സച്ചിന്റെ വിലയിരുത്തല്‍

സച്ചിന്റെ വിലയിരുത്തല്‍

മത്സരഗതിയില്‍ നിര്‍ണായകമായത് ധോണിയുടെ പുറത്താകലാണെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും പറഞ്ഞു. എന്നാല്‍, ബുംറയുടെ ബൗളിങ് എടുത്തുപറയേണ്ടതാണ്. മലിംഗയും അവസാന ഓവറില്‍ കളി മാറ്റിമറിച്ചെന്ന് സച്ചിന്‍ വിലയിരുത്തി. മലിംഗയുടെ അവസാന പന്തില്‍ ജയിക്കാന്‍ ചെന്നൈയ്ക്ക് 2 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, ശാര്‍ദുല്‍ താക്കൂറിനെ പുറത്താക്കി മലിംഗ ടീമിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

അമ്പയര്‍ക്ക് പിഴച്ചുവോ

അമ്പയര്‍ക്ക് പിഴച്ചുവോ

നേരത്തെ വിരാട് കോലിയുമായി കയര്‍ത്ത് വിവാദത്തിലായ നിഗെല്‍ ലോങ് ആയിരുന്നു ധോണി ഔട്ടാണെന്ന് വിധിച്ച മൂന്നാം അമ്പയര്‍. അമ്പയര്‍ ധോണിക്കെതിരെ മന:പൂര്‍വമായ തീരുമാനമെടുക്കുകയാണെന്നുവരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആരോപിച്ചു. അത്യപൂര്‍വമായി മാത്രമേ ധോണി റണ്ണൗട്ടാകാറുള്ളൂ. നിര്‍ണായകമായ ഫൈനലില്‍ തന്നെ അത് സംഭവിച്ചതില്‍ ആരാധകര്‍ കടുത്ത നിരാശയിലുമായി.


Story first published: Tuesday, May 14, 2019, 15:02 [IST]
Other articles published on May 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X