Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അയാൾ ശരിക്കും വട്ടംകറക്കി! ഇന്ത്യന്‍ സ്പിന്നറെക്കുറിച്ച് മനസ് തുറന്ന് ഗില്‍ക്രിസ്റ്റ്

സിഡ്‌നി: കരിയറില്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍ ആരെന്ന് വെളിപ്പെടുത്തി മുന്‍ ഓസീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ്ങാണ് തന്നെ കുഴക്കിയ ബൗളറെന്നാണ് ഗില്‍ക്രിസ്റ്റ്് പറയുന്നത്. ക്രിക്കറ്റ്‌ഡോട്‌കോംഡോട്ട് എയുവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു.

സ്റ്റീവ് വോയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ 16 ടെസ്റ്റ് ജയം എന്ന റെക്കോഡ് പൂര്‍ത്തിയാക്കിയത് ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലൂടെയായിരുന്നു .ഈ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഓസ്‌ട്രേലിയയെ രക്ഷിച്ചത് ഗില്‍ക്രിസ്റ്റായിരുന്നു. ഹര്‍ഭജന്റെ സ്പിന്‍ പല തവണ വട്ടം കറക്കിയെങ്കിലും മികച്ച പ്രതിരോധം തീര്‍ക്കാന്‍ അന്ന് സാധിച്ചുവെന്നും ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു. ഈ ടൂര്‍ണമെന്റില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 32 വിക്കറ്റാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. ഇന്ത്യന്‍ ബൗളറുടെ ആദ്യ ടെസ്റ്റ് ഹാട്രിക്ക് നേട്ടവും പിറന്നത് ഈ മത്സരത്തിലൂടെയായിരുന്നു.

adamgilchrist

ശ്രീലങ്കന്‍ സ്പിന്‍ ബൗളര്‍ മുത്തയ്യ മുരളീധരനെ നേരിടുന്നതും കഠിനമായിരുന്നുവെന്ന് ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു. മുരളിയുടെ പന്തിന്റെ ദിശ മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയക്കുവേണ്ടി 96 ടെസ്റ്റും 287 ഏകദിനവും 13 ട്വന്റി20യും ഗില്‍ക്രിസ്റ്റ് കളിച്ചിട്ടുണ്ട്. 80 ഐപിഎല്ലും ഗില്‍ക്രിസ്റ്റ് കളിച്ചു.

Story first published: Wednesday, November 13, 2019, 16:26 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+