Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ വീരനായകന്‍ ഗാംഗുലിയല്ല; അത് കോലിയാണെന്ന് ഹര്‍ഭജന്‍ സിങ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ വാനോളം പുകഴ്ത്തി ഹര്‍ഭജന്‍ സിങ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ കോലിയാണെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്. ആളുകള്‍ക്ക് പല അഭിപ്രായമുണ്ടെങ്കിലും കോലിയുടെ ക്യാപ്റ്റന്‍സിയിലെ കണക്കുകള്‍ അദ്ദേഹത്തെ ഏറ്റവും മികച്ചവനാക്കുന്നു. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യയെ 49 ടെസ്റ്റുകളില്‍ നയിച്ച അദ്ദേഹം 29 ജയം നേടിക്കൊടുത്തു. മറ്റ് എല്ലാ നായകന്മാരെക്കാളും മുകളിലാണ് കോലിയുടെ ഈ നേട്ടം. പൂനെ ടെസ്റ്റ് കോലിയുടെ നായകനെന്ന നിലയിലെ 50ാമത്തെ ടെസ്റ്റാണ്. ഗാംഗുലിയുടെ 49 ടെസ്റ്റിന്റെ റെക്കോഡ് അദ്ദേഹം മറികടന്നു.60 ടെസ്റ്റില്‍ നയിച്ച ധോണി മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. ക്യാപ്റ്റന്‍സിയിലെ നേട്ടത്തില്‍ ലോക ക്രിക്കറ്റില്‍തന്നെ കോലിക്ക് മുകളില്‍ ഒന്നോ രണ്ടോ ആളുകളെയുള്ളു. ഇതേ മികവ് തുടര്‍ന്നാല്‍ എല്ലാ റെക്കോഡും കോലി തിരുത്തുമെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

harbhajansingh

ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണെങ്കിലും നായകനെന്ന നിലയില്‍ കോലി ഇന്ത്യക്ക് നല്‍കുന്നത് മഹത്തരമായ കാര്യങ്ങളാണ്.വിദേശ പിച്ചുകളിലെ സമ്മര്‍ദം അനായാസമായി കോലി മറികടക്കുന്നത് ഓസ്‌ട്രേലിയന്‍ ടെസ്റ്റില്‍ കണ്ടതാണ്.ബാറ്റിങ്ങിലെ സ്ഥിരതയോടെ അദ്ദേഹം നാകനെന്നത് കളിക്കളത്തില്‍ തെളിയിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ലോകത്തിലെ മികച്ച ക്യാപ്റ്റന്‍ കോലിയാണ്.രോഹിത്തുമായി കോലിയുടെ ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്യാനില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന ഹര്‍ഭജന്‍ നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കുന്നുണ്ട്.

Story first published: Friday, October 11, 2019, 10:44 [IST]
Other articles published on Oct 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+