ഇന്ന് മാതൃദിനം; ഇന്ത്യന്‍ കായിക ലോകത്തിന് ഇതിഹാസങ്ങളെ സമ്മാനിച്ച അഞ്ച് അമ്മമാരെ അറിയാം
മുംബൈ: ഇന്ന് ലോക മാതൃദിനമാണ്. കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും രാജ്യം അമ്മമാരുടെ ദിനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്. ഒട്ടുമിക്ക കായിക താരങ്ങളും തങ്ങളുടെ മാതാവിനോടൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച് മാതൃദിനം ആഘോഷിക്കുകയാണ്. നിര്‍വചിക്കാനാവാത്ത അമ്മയെന്ന വാക്കിന്റെ അര്‍ത്ഥത്തെ ലോകം മനസുകൊണ്ടാരാധിക്കുന്ന ഈ ദിനത്തില്‍ ഇന്ത്യന്‍ കായിക ലോകത്തിന് ഇതിഹാസങ്ങളെ സംഭവിച്ച അഞ്ച് അമ്മമാരെ അറിയാം.

രജിനി ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അമ്മയാണ് രജനി ടെണ്ടുല്‍ക്കര്‍. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഓരോ വളര്‍ച്ചക്കിടയിലും അമ്മയെ ചേര്‍ത്ത് പിടിക്കാന്‍ സച്ചിന്‍ മറന്നിരുന്നില്ല. പലപ്പോഴും അമ്മയോടൊപ്പമുള്ള ചിത്രങ്ങളും സച്ചിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന അമ്മയുടെ പിന്തുണയെക്കുറിച്ച് അദ്ദേഹം പലതവണ ആരാധകരോട് പങ്കുവെച്ചിട്ടുണ്ട്.

സരോജ് കോലി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ അമ്മയാണ് സരോജ് കോലി. തന്റെ ഓരോ വിജയത്തിന് പിന്നിലും മാതാപിതാക്കളുടെ പിന്തുണയാണെന്ന് പലതവണ കോലി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി തന്റെ മാതൃകാ വനിത അമ്മയാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ആരാധക പിന്തുണയുള്ള താരവുമാണ് വിരാട് കോലി.

നസീമ മിര്‍സ
ഇന്ത്യന്‍ വനിതാ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയുടെ മാതാവിന്റെ പേര് നസീമ മിര്‍സയെന്നാണ്. ഇന്ത്യയുടെ ടെന്നിസ് സ്വപ്‌നങ്ങളെ ഉയരങ്ങളിലേക്ക് എത്തിച്ച താരമാണ് സാനിയ മിര്‍സ. പരമ്പര മുസ്ലിം വിഭാഗത്തിലെ അംഗമായിരുന്നിട്ടും സാനിയക്ക് മാതാപിതാക്കള്‍ നല്‍കിയ പിന്തുണയാണ് ഗ്രാന്റ്സ്ലാം കിരീട നേട്ടങ്ങളിലേക്ക് സാനിയയെ എത്തിച്ചത്. മുന്‍ പാകിസ്താന്‍ നായകന്‍ ഷുഹൈബ് മാലിക്കാണ് സാനിയയുടെ ഭര്‍ത്താവ്.

ഉഷ റാണി നെഹ്‌വാള്‍
ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസമായ സൈന നെഹ് വാളിന്റൈ മാതാവാണ് ഉഷാ റാണി നെഹ് വാള്‍. ഇന്ത്യന്‍ താരങ്ങള്‍ അധികം നേട്ടം കൊയ്യാതിരുന്ന ബാഡ്മിന്റണില്‍ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സൈനക്ക് സാധിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ മാതാപിതാക്കളുടെ പ്രചോദനം വലുതാണെന്ന് സൈന തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന 24ലധികം അന്താരാഷ്ട്ര മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.

ലീലാ രാജ്
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ അമ്മയുടെ പേരാണ് ലീലാ രാജ്. വനിതാ ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോററാണ് മിതാലി രാജ്. 2005ല്‍ ഇന്ത്യയുടെ വനിതാ ടീം നായികയായി തിരഞ്ഞെടുത്ത മിതാലി ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്. 38കാരിയായ താരത്തിന് അര്‍ജുന അവാര്‍ഡ്,പത്മശ്രീയടക്കം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications