വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

36ന്റെ നിറവില്‍ സുനില്‍ ഛേത്രി; ആശംസ നേര്‍ന്ന് കായിക ലോകം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായ സുനില്‍ ഛേത്രിക്ക് ഇന്ന് 36ാം ജന്മദിനാണ്. ഇന്ത്യയ്‌ക്കൊപ്പം പന്തു തട്ടി ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്ന ഛേത്രിക്ക് കായിക ലോകത്തുനിന്ന് നിരവധി വ്യക്തികളാണ് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ക്യാപ്റ്റനായി മുന്നില്‍ നിന്ന് നയിച്ച ഛേത്രി ഇന്ത്യന്‍ ഫുട്‌ബോളിന് ആരാധക പിന്തുണ ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

ഛേത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും അദ്ദേഹം നായകനായുള്ള ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഛേത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഒട്ടുമിക്ക ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഛേത്രിക്ക് ജന്മദിനാശംസ നേര്‍ന്നിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന് ആശംസ നേര്‍ന്നു.

ഛേത്രി

ഛേത്രിയുടെ വീഡിയോകള്‍ ഉള്‍പ്പെടുത്തി ട്രിബ്യൂട്ട് തയ്യാറാക്കിയാണ് ആരാധകര്‍ അദ്ദേഹത്തിന്റെ ജന്മദിനത്തെ ആഘോഷമാക്കുന്നത്. ഇന്ത്യക്കുവേണ്ടി 72 ഗോള്‍ നേടിയിട്ടുള്ള ഛേത്രി നിലവിലെ താരങ്ങളില്‍ ദേശീയ ടീമിനുവേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ഈ നേട്ടത്തില്‍ മെസ്സി ഛേത്രിക്ക് താഴെയാണ്.

ഛേത്രി

ഇന്ത്യന്‍ സൈനീകനായിരുന്ന കെ ബി ഛേത്രി-സുശീല ഛേത്രി എന്നിവരുടെ മകനായി 1984 ഓഗസ്റ്റ് 3ന് ജനിച്ച സുനില്‍ ഛേത്രി ചെറുപ്പം മുതല്‍ തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ ആരംഭിച്ചു. 2002ല്‍ മോഹന്‍ ബഗാനിലേക്ക് ഛേത്രിക്ക് വിളിയെത്തി. 2004 മാര്‍്ച്ച് 30ന് സാഫ് ഗെയിംസില്‍ നടന്ന പാകിസ്താനെതിരായ മത്സരത്തിലൂടെ സുനില്‍ ഛേത്രി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ബൂട്ടാനെതിരായ മത്സരത്തില്‍ ഇന്ത്യ അണ്ടര്‍20 ടീമിനൊപ്പം ഇറങ്ങിയ ഛേത്രി ഇരട്ടഗോള്‍ നേടി. മത്സരത്തില്‍ 4-1ന് ഇന്ത്യ വിജയിക്കുകയും ചെയ്തു.

ഛേത്രി

2005ല്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ ആദ്യ ഗോളും ഛേത്രി സ്വന്തമാക്കി. പാകിസ്താനെതിരായിരുന്നു ഛേത്രിയുടെ ഗോള്‍. 2007ലെ നെഹ്‌റു കപ്പായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ്. 2008ല്‍ ഇന്ത്യ എഫ്‌സി ചലഞ്ച് കപ്പ് നേടുമ്പോള്‍ ഛേത്രിയും ടീമിന്റെ ഭാഗമായിരുന്നു. 2011ലും 2015ലും സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഛേത്രി ടീമിന്റെ നിര്‍ണ്ണായക ഭാഗമായിരുന്നു.

ഛേത്രി

2011ല്‍ ഏഴ് ഗോളുമായി ഛേത്രിയായിരുന്നു സാഫ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോറര്‍. 2007, 2009, 2012 വര്‍ഷങ്ങളില്‍ നെഹ്‌റും കപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അദ്ദേഹം മുന്നേറ്റനിരയിലുണ്ടായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന് ഛേത്രി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും നല്‍കി രാജ്യം ഛേത്രിയെ ആദരിച്ചു.

ഛേത്രി

ആറ് തവണ എഐഎഫ്എഫിന്റെ മികച്ച താരത്തിനുള്ള അവാര്‍ഡും രണ്ട് തവണ എഫ്പിഎഐയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് കാറുകളുടെ വലിയ ആരാധകനായ ഛേത്രിക്ക് കാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്. മുന്‍ ഫുട്‌ബോള്‍ താരം സുബ്രതാ ബട്ടാചാര്യയുടെ മകള്‍ സോനം ബട്ടാചാര്യയാണ് സുനില്‍ ഛേത്രിയുടെ ഭാര്യ.

Story first published: Monday, August 3, 2020, 15:10 [IST]
Other articles published on Aug 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X