ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ പുറത്ത്
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ തുടര്‍ വിജയങ്ങളുമായി കുതിക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക്. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട ഭുവി ബൗളിങ് പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ താരത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതോടെ അടുത്ത രണ്ടോ മൂന്നോ മത്സരങ്ങളില്‍ ഭുവനേശ്വറിന് കളിക്കാനാകില്ല.
പാക്കിസ്ഥാന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറിലാണ് ഭുവനേശ്വറിന് പരിക്കേല്‍ക്കുന്നത്. 2.4 ഓവര്‍ പന്തെറിഞ്ഞ ഭുവി പരിക്ക് അധികരിക്കുന്നതിന് മുന്‍പ് കളംവിട്ടു. ഇതേ തുടര്‍ന്ന് പകരമെറിയാനെത്തിയ വിജയ് ശങ്കര്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. പ്രധാന ബൗളര്‍ പരിക്കേറ്റ് മടങ്ങിയെങ്കിലും മറ്റു ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് പാക്കിസ്ഥാനെതിരെ പുറത്തെടുത്തത്.

ഭുവനേശ്വറിന്റെ പരിക്ക്
പന്തെറിയുമ്പോള്‍ ഫൂട്മാര്‍ക്കില്‍ വഴുതിയതാണ് ഭുവിക്ക് പ്രശ്‌നമായതെന്നാണ് മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞത്. ഇത് ഗുരുതരമായ പരിക്കല്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നോ രണ്ടോ മത്സരങ്ങള്‍ കഴിയുമ്പോഴേക്കും യുവിക്ക് തിരിച്ചുവരാന്‍ കഴിയുമെന്നും കോലി പറഞ്ഞു. ഭുവനേശ്വറിന് പകരമായി മുഹമ്മദ് ഷമി ആയിരിക്കും ഇന്ത്യയുടെ അടുത്ത മത്സരങ്ങളില്‍ കളിക്കാനിറങ്ങുക.

പരിക്കുമൂലം രണ്ട് കളിക്കാര്‍ നഷ്ടമായി
ലോകകപ്പ് പ്രതീക്ഷകളുമായി കളിക്കുന്ന ഇന്ത്യയ്ക്ക് പരിക്കുമൂലം നഷ്ടമാകുന്ന രണ്ടാമത്തെ താരമാണ് ഭുവനേശ്വര്‍. നേരത്തെ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്ന് മൂന്നാഴ്ച കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് ഋഷഭ് പന്തിനെ ഇംഗ്ലണ്ടിലേക്ക് എത്തിച്ചിട്ടുണ്ട്. ധവാന് പകരമായി കെ എല്‍ രാഹുല്‍ ആണ് ധവാന് പകരമായി ഓപ്പണറായി ഇറങ്ങിയത്.

ഇന്ത്യയുടെ ആധികാരിക വിജയം
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ 89 റണ്‍സിന് വിജയിച്ചിരുന്നു. 140 റണ്‍സെടുത്ത രോഹിത്തിന്റെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയലക്ഷ്യം പാകിസ്ഥാന് മറികടക്കാനായില്ല. ഇടയ്ക്ക് മഴ വില്ലനായതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ നിശ്ചിത 40 ഓവറില്‍ പാകിസ്ഥാന് ആറുവിക്കറ്റിന് 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രോഹിത്തിനെ കൂടാതെ കെഎല്‍ രാഹുല്‍ 78 പന്തില്‍ 57 റണ്‍സെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്. 65 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോലിയും തിളങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications