വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിനെ എങ്ങനെ പുറത്താക്കാം എന്ന് ആലോചിക്കാന്‍ മാത്രം നിരവധി മീറ്റിങ് കൂടിയിട്ടുണ്ട്: നാസര്‍ ഹുസൈന്‍

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മികച്ച നായകന്മാരിലൊരാളായിരുന്നു നാസര്‍ ഹുസൈന്‍. സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെ ഇംഗ്ലണ്ടിന്റെ നായകസ്ഥാനത്തുണ്ടായിരുന്നത് നാസര്‍ ഹുസൈനാണ്. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മത്സരങ്ങളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്. കളത്തിനകത്ത് വലിയ വാക് പോരാട്ടങ്ങളും ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ നടത്തിയിട്ടുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായി കരുത്തോടെ നില്‍ക്കുന്ന കാലമായിരുന്നു അത്. അന്നത്തെ ഇന്ത്യക്കെതിരായ മത്സരങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നാസര്‍ ഹുസൈന്‍. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാറ്റിങ്ങിനെക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബാറ്റിങ് മികച്ച സാങ്കേതിക മികവോടെയായിരുന്നു. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരിക്കെ സച്ചിനെ എങ്ങനെ പുറത്താക്കാം എന്ന കാര്യം ആലോചിക്കുന്നതിനുവേണ്ടി മാത്രം എത്ര മീറ്റിങ് കൂടിയിട്ടുണ്ടെന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നാണ് നാസര്‍ പ്രതികരിച്ചത്. ക്രിക്കറ്റ് ഇന്‍സൈഡ് ഔട്ട് എന്ന പരിപാടിയിലാണ് നാസറിന്റെ അഭിപ്രായപ്രകടനം.

<strong>പ്രകോപിപ്പിച്ച് കോലിയുടെ വിക്കറ്റ് നേടാമെന്ന് കരുതരുത്, അതിനെ അയാള്‍ ഇഷ്ടപെടുന്നു: ഹെയ്‌സല്‍വുഡ്</strong>പ്രകോപിപ്പിച്ച് കോലിയുടെ വിക്കറ്റ് നേടാമെന്ന് കരുതരുത്, അതിനെ അയാള്‍ ഇഷ്ടപെടുന്നു: ഹെയ്‌സല്‍വുഡ്

nasserhussainandsachin

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് മൈതാനങ്ങളില്‍ പുറത്തെടുത്തിട്ടുള്ളത്. പലപ്പോഴും ഇംഗ്ലണ്ട് ബൗളര്‍മാരുടെ ഉറക്കം കെടുത്താന്‍ സച്ചിനായിട്ടുണ്ട്. അന്ന് സച്ചിനായിരുന്നു എതിരാളികളുടെ വലിയ വെല്ലുവിളി.ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡും ഉള്‍പ്പെടെ നിരവധി റെക്കോഡുകള്‍ ഇപ്പോഴും കോട്ടം തട്ടാതെ സച്ചിന്റെ പേരിലാണ്. ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയതും സച്ചിനാണ്.

ഗാംഗുലിയുടെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇതിഹാസങ്ങള്‍ കളിച്ചിരുന്ന സമയത്ത് നാസറിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം പലവട്ടം ഇന്ത്യയോട് അടിയറവ് പറഞ്ഞിട്ടുണ്ട്. 2002ലെ നാറ്റ് വെസ്റ്റ് സീരിയസ് ഫൈനലില്‍ ഇംഗ്ലണ്ടുയര്‍ത്തിയ 326 വിജയലക്ഷ്യം ഇന്ത്യ മറികടന്നതും തുടര്‍ന്ന് ജേഴ്‌സിയൂരി വീശി ഗാംഗുലി നടത്തിയ ആഘോഷവും ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്കും ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്കും മറക്കാനാവാത്ത സംഭവമാണ്. നാസര്‍ ഹുസൈന്‍ ഇംഗ്ലണ്ടിനെ 45 ടെസ്റ്റിലും 56 ഏകദിനത്തിലും നയിച്ചിട്ടുണ്ട്.96 ടെസ്റ്റില്‍ നിന്ന് 5764 റണ്‍സും 88 ഏകദിനത്തില്‍ നിന്ന് 2332റണ്‍സുമാണ് അദ്ദേഹം നേടിയത്. 334 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 20698 റണ്‍സും നാസറിന്റെ പേരിലുണ്ട്.

സൗരവ് ഗാംഗുലി ടോസിടാന്‍ കാത്തുനിര്‍ത്തിച്ച സംഭവത്തെക്കുറിച്ചും നാസര്‍ പ്രതികരിച്ചിരുന്നു. അന്ന് ഗാംഗുലിയോട് ദേഷ്യമായിരുന്നുവെന്നും പിന്നീട് കമന്ററി ബോക്‌സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം നല്ല മനുഷ്യനാണെന്ന് മനസിലായെന്നുമാണ് നാസര്‍ പറഞ്ഞത്. വിരമിച്ച ശേഷം ക്രിക്കറ്റ് വിലയിരുത്തലുകളും കമന്ററിയുമൊക്കെയായി നാസര്‍ സജീവമാണ്. നിലവിലെ ബിസിസിഐ പ്രസിഡന്റാണ് ഗാംഗുലി.

Story first published: Sunday, July 5, 2020, 14:03 [IST]
Other articles published on Jul 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X