വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഖേല്‍ രത്‌ന അവാര്‍ഡ് ലഭിക്കാത്ത ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ ഇവര്‍

മുംബൈ: ഇന്ത്യയുടെ കായിക പുരസ്‌ക്കാരങ്ങളിലെ ഏറ്റവും ഉന്നതമായ പുരസ്‌കാരമാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരം. രാജ്യത്തിന്റെ ശയസ് ഉയര്‍ത്തുന്ന രീതിയില്‍ സംഭാവന ചെയ്ത കായിക താരങ്ങളെയാണ് ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. താരങ്ങളെ അതാത് ബോര്‍ഡുകളോ അസോസിയേഷനുകളോ ആണ് പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യുന്നത്.

ബിസിസിഐ

ഇത്തവണ രോഹിത് ശര്‍മ ഉള്‍പ്പെടെ ക്രിക്കറ്റില്‍ നിന്ന് നാല് താരങ്ങളെ ബിസിസിഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി എന്നിവര്‍ക്കാണ് ക്രിക്കറ്റില്‍ നിന്ന് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ക്രിക്കറ്റില്‍ രാജ്യത്തിന്റെ അഭിമാന താരങ്ങളായിട്ടും ഇതുവരെ ഖേല്‍രത്‌ന അവാര്‍ഡ് ലഭിക്കാത്ത മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ ദ്രാവിഡ്

മുന്‍ ഇന്ത്യന്‍ നായകനായ രാഹുല്‍ ദ്രാവിഡിനെ വന്മതിലെന്നാണ് വിളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ നട്ടെല്ലായ ദ്രാവിഡ് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്ന നിരവധി പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചിട്ടില്ല. 2001ലെ ഈഡന്‍ ഗാര്‍ഡനിലെ വിവിഎസ് ലക്ഷ്മണിനൊപ്പമുള്ള ചരിത്ര കൂട്ടുകെട്ടും 2002ല്‍ ലീഡ്‌സിലെ 148 റണ്‍സ് പ്രകടനവും ദ്രാവിഡിന്റെ ഒറ്റയാള്‍ പോരാട്ടത്തിലെ ചിലതുമാത്രം. ഇന്ത്യക്കുവേണ്ടി 164 ടെസ്റ്റില്‍ നിന്ന് 13288 റണ്‍സും 344 ഏകദിനത്തില്‍ നിന്ന് 10889 റണ്‍സും ഒരു ടി20യില്‍ നിന്ന് 31 റണ്‍സും ദ്രാവിഡ് നേടിയിട്ടുണ്ട്. 36 ടെസ്റ്റ് സെഞ്ച്വറിയും 12 ഏകദിന സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ധോണിക്കു കീഴില്‍ ടീം ഇന്ത്യയിലെ സ്ഥിരാംഗം, കോലി വന്നതോടെ ചീട്ട് കീറി... ഒരാള്‍ മൂന്ന് ടീമിലുമില്ല

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ നായകന്‍മാരിലൊരാളാണ് സൗരവ് ഗാംഗുലി. ദാദയെന്ന ഓമനപ്പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വാഴ്ത്തിയ ഗാംഗുലിക്ക് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മികച്ച ടീമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗാംഗുലിയുടെ കീഴില്‍ ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിച്ചിട്ടുണ്ട്. 113 ടെസ്റ്റില്‍ നിന്ന് 16 സെഞ്ച്വറി ഉള്‍പ്പെടെ 7212 റണ്‍സും 311 ഏകദിനത്തില്‍ നിന്ന് 22 സെഞ്ച്വറി ഉള്‍പ്പെടെ 11363 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്.

കോഴിക്കോടിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ വരവ് ഉറപ്പായി; ഗോകുലത്തിന് അതൃപ്തി

ഗാംഗുലി

32 ടെസ്റ്റ്, 100 ഏകദിന വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്. ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ കളിച്ച 49 ടെസ്റ്റില്‍ 21 എണ്ണത്തിലും വിജയിച്ചിരുന്നു. ഇതില്‍ 11 ജയം വിദേശ മൈതാനത്തായിരുന്നു. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ് എന്നിവരുടെയെല്ലാം വളര്‍ച്ചക്ക് നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഗാംഗുലി.

ബെസ്റ്റ് ആര്? കോലി vs സ്മിത്ത് തര്‍ക്കത്തില്‍ ഫിഞ്ച് പറയുന്നു... കോലി കിങ് ആവും

അനില്‍ കുംബ്ലെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ സ്പിന്‍ബൗളറായാണ് അനില്‍ കുംബ്ലെയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കുവേണ്ടി ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തിയ ഏക ബൗളറാണ് കുംബ്ലെ. ഇന്ത്യക്കുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയതും കുംബ്ലെയാണ്. 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 271 ഏകദിനത്തില്‍ നിന്ന് 337 വിക്കറ്റും കുംബ്ലെയുടെ പേരിലുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും കുംബ്ലെ നേടിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായിട്ടും ഖേല്‍രത്‌ന പുരസ്‌കാരം കുംബ്ലെയ്ക്ക് ലഭിച്ചിട്ടില്ല.

Story first published: Friday, June 5, 2020, 13:03 [IST]
Other articles published on Jun 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X