For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രേയം സ്മിത്തിന് പുതിയ ദൗത്യം; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക്

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് രാജ്യത്തെ ക്രിക്കറ്റ് ഡയറക്ടറായേക്കുമെന്ന് റിപ്പോര്‍ട്ട്. ക്രിക്കറ്റ് ബോര്‍ഡുമായി ഇക്കാര്യത്തില്‍ സ്മിത്ത് നടത്തിയ ചര്‍ച്ച വിജയകരമാണെന്നും കരാര്‍ സംബന്ധിച്ച് സമ്മതം അറിയിച്ചെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. അടുത്തദിവസം തന്നെ സ്മിത്തിനെ ഡയറക്ടറാക്കിയ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ബോര്‍ഡ് പ്രസിഡന്റ് ക്രിസ് നെന്‍സാനി പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സ്മിത്തിന്റെ വരവോടുകൂടി ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റിനെതിരെ ഒരുവിഭാഗം ബോര്‍ഡ് അംഗങ്ങള്‍ രംഗത്തെത്തിയെങ്കിലും അദ്ദേഹം സ്ഥാനം ഒഴിയാന്‍ സമ്മതിച്ചിരുന്നില്ല. പ്രസിഡന്റും ബോര്‍ഡും ഇപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലുള്ള പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് ബോര്‍ഡ് അംഗമായ ടോണി ഐറിഷ് ആവശ്യപ്പെടുന്നത്.

Graeme Smith to taket the role of South Africa Director of Cricket

അതിനിടെ ജാക്വിസ് ഫൗളിനെ അഡ്മിനിസ്‌ട്രേറ്ററായി ബോര്‍ഡ് നിയമിച്ചിട്ടുണ്ട്. ഗ്രേയം സ്മിത്ത് എത്തുന്നതോടുകൂടി സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റില്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ടുമായി നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ സ്മിത്തിന്റെ വരവ് ടീം മാനേജ്‌മെന്റിലും മാറ്റമുണ്ടാക്കിയേക്കും. പരിശീലക സംഘത്തെ ഉള്‍പ്പെടെ അഴിച്ചുപണി നടത്താതെ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന് തിരിച്ചുവരാന്‍ കഴിയില്ലെന്നാണ് ബോര്‍ഡ് അംഗങ്ങളുടെ നിലപാട്.

Story first published: Sunday, December 8, 2019, 14:13 [IST]
Other articles published on Dec 8, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+