Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയോട് കോര്‍ക്കാന്‍ നിക്കരുത്, തിരിച്ച് പണി കിട്ടിയിരിക്കും: ഗ്രെയിം സ്മിത്ത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ദൈര്യശാലിയായ നായകനാണ് സൗരവ് ഗാംഗുലി. ഏത് മൈതാനത്തും തന്റെ ടീം അംഗങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന ഗാംഗുലിയുടെ ചങ്കൂറ്റത്തിനെ ഓര്‍ത്ത് തന്നെയാവണം ക്രിക്കറ്റ് ലോകം അദ്ദേഹത്തെ ദാദയെന്ന് വിളിച്ചത്. കൊല്‍ക്കത്തയുടെ രാജകുമാരനായി ഓഫ് സൈഡിലെ രാജാവായി ഇന്ത്യന്‍ ക്രിക്കറ്റിനെ കെട്ടുറപ്പുള്ള മികച്ച നിരയാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്ക് ഗാംഗുലിക്കുണ്ട്.

കളിക്കളത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്തവനാണെങ്കിലും കളത്തിന് പുറത്ത് എതിര്‍ താരങ്ങളുമായി മികച്ച സൗഹൃദം ഗാംഗുലി കാത്ത് സൂക്ഷിച്ചിരുന്നു. ഇപ്പോഴിതാ ഗാംഗുലിയുടെ നായകമികവിനെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും നിലവിലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറുമായ ഗ്രയിം സ്മിത്ത്. ഗാംഗുലിയെ പ്രകോപിപ്പിക്കാന്‍ ചെന്നാല്‍ എപ്പോഴായാലും തിരിച്ചടി ഉറപ്പാണെന്നാണ് സ്മിത്ത് അഭിപ്രായപ്പെട്ടത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന ഷോയിലൂടെയാണ് സ്മിത്തിന്റെ അഭിപ്രായ പ്രകടനം.

graemesmithandganguly

ഇപ്പോള്‍ ഗാംഗുലിയ്‌ക്കൊപ്പം നിരവധി സമയം പങ്കിടാന്‍ സാധിച്ചു. ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗമായതിനാല്‍ ഫോണിലൂടെയും ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്. അദ്ദേഹം സൗമ്യനായ വ്യക്തിയാണ്.സംസാരിക്കാന്‍ വളരെ താല്‍പ്പര്യം തോന്നും. 2002ലെ നാറ്റ്‌വെസ്റ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ഗാംഗുലിയുടെ ജഴ്‌സിയൂരി വീശിയുള്ള ആഘോഷം മനോഹരമായ കാഴ്ചയായിരുന്നു. ടീമിനോടുള്ള അതിയായ അര്‍പ്പണബോധമാണ് ആ ആഘോഷം കാട്ടുന്നത്.വിദേശത്ത് നേടിയ വിജയത്തിന്റെ എല്ലാ സന്തോഷവും അദ്ദേഹത്തിന്റെ ആഘോഷത്തില്‍ പ്രകടമായിരുന്നു-സ്മിത്ത് പറഞ്ഞു.

2003ലാണ് സ്മിത്ത് ദക്ഷിണാഫ്രിക്കയുടെ നായകനാവുന്നത്. 22ാം വയസില്‍ ടീമിന്റെ നായകസ്ഥാനം ലഭിച്ചതോടെ നായകനാവുന്ന പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരമെന്ന ബഹുമതിയും സ്മിത്തിന് ലഭിച്ചു. എന്നാല്‍ ഗാംഗുലിയ്‌ക്കെതിരേ ഒരുപാട് മത്സരങ്ങള്‍ കളിക്കാന്‍ സ്മിത്തിന് സാധിച്ചില്ല.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 117 ടെസ്റ്റില്‍ നിന്ന് 9265 റണ്‍സും 197 ഏകദിനത്തില്‍ നിന്ന് 6989 റണ്‍സും 33ടി20യില്‍ നിന്ന് 982 റണ്‍സും സ്മിത്ത് നേടിയിട്ടുണ്ട്. 29 ഐപിഎല്ലില്‍ നിന്നായി 739 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ റെക്കോഡ് സ്‌കോറിനെ മറികടന്ന് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയ ചരിത്ര മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചത് സ്മിത്തായിരുന്നു. അന്ന് ബാറ്റുകൊണ്ടും ശ്രദ്ധേയ സംഭാവന നല്‍കാന്‍ സ്മിത്തിന് സാധിച്ചു.

Story first published: Tuesday, July 14, 2020, 11:45 [IST]
Other articles published on Jul 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+