വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രയിം സ്മിത്തിന് എംസിസി ആജീവനാന്ത അംഗത്വം; വലിയ ബഹുമതിയെന്ന് സ്മിത്ത്

ലണ്ടന്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയിം സ്മിത്തിന് മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ (എംസിസി) ആജീവനാന്ത അംഗത്വം. ട്വിറ്ററിലൂടെയാണ് സ്മിത്തിന്റെ അംഗത്വ വിവരം എംസിസി വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനൊപ്പമുള്ള ചരിത്ര പ്രകടനങ്ങള്‍ വിലയിരുത്തിയാണ് എംസിസിയുടെ ആദരം. വലിയ ബഹുമതിയാണെന്നും എംസിസിക്ക് നന്ദി പറയുന്നതായും ഒരുപാട് നല്ല ഓര്‍മകള്‍ ഭാവിയില്‍ പങ്കുവെക്കാനുണ്ടെന്നും സ്മിത്ത് ട്വീറ്റ് ചെയ്തു. ഇടം കൈയന്‍ ഓപ്പണറായിരുന്ന സ്മിത്താണ് ദക്ഷിണാഫ്രിക്കയെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ നായകന്‍.

22ാമത്തെ വയസിലാണ് സ്മിത്ത് ദക്ഷിണാഫ്രിക്കയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി നേട്ടങ്ങള്‍ സ്വന്തം പേരിലാക്കാന്‍ സ്മിത്തിന് സാധിച്ചു.2004ല്‍ വിസ്ഡന്‍സ് ക്രിക്കറ്റേഴ്‌സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഡൊണാള്‍ഡ് ബ്രാഡ്മാനെ മറികടന്ന് ലോര്‍ഡ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിദേശതാരമെന്ന ബഹുമതിയും സ്മിത്ത് സ്വന്തം പേരിലാക്കി.259 റണ്‍സാണ് സ്മിത്ത് നേടിയത്.38കാരനായ സ്മിത്ത് 117 ടെസ്റ്റില്‍ നിന്ന് 9265 റണ്‍സും 197 ഏകദിനത്തില്‍ നിന്ന് 6989 റണ്‍സും 33 ട്വന്റി20യില്‍ നിന്ന് 982 റണ്‍സും നേടിയിട്ടുണ്ട്.

ISL: ഫറ്റോര്‍ഡയില്‍ ഫന്‍റാസ്റ്റിക്ക് ഗോവ... ചെന്നൈയെ തകര്‍ത്ത് തുടങ്ങി, ജയം 3-0ന്ISL: ഫറ്റോര്‍ഡയില്‍ ഫന്‍റാസ്റ്റിക്ക് ഗോവ... ചെന്നൈയെ തകര്‍ത്ത് തുടങ്ങി, ജയം 3-0ന്

graemesmith

സ്മിത്തിനൊപ്പം മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ടിം മെയ്ക്കും എംസിസി അംഗത്വം നല്‍കിയിട്ടുണ്ട്.ഇംഗ്ലണ്ടിന്റെ പോള്‍ കോളിങ്‌വുഡ്,ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്,ഓസ്‌ട്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍,അഡ്രിയാന്‍ മോര്‍ഗന്‍ എന്നിവരാണ് ഈ വര്‍ഷം എംസിസി അംഗത്വം ലഭിച്ച മറ്റു താരങ്ങള്‍.മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയാണ് എംസിസിയുടെ നിലവിലെ പ്രസിഡന്റ്.

Story first published: Thursday, October 24, 2019, 8:58 [IST]
Other articles published on Oct 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X