For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ ടീമിലേക്ക് ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ്; മൗനം വെടിഞ്ഞ് ഗ്രയിം സ്മിത്ത്

കേപ്ടൗണ്‍: മോശം ഫോമിലുള്ള ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതായുള്ള വാര്‍ത്ത ഏറെ നാളുകളായി ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുകയാണ്. ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുമെന്നും ഇല്ലെന്നും തരത്തിലുള്ള അഭ്യൂഹം ശക്തമായി പ്രചരിക്കവെ മൗനം വെടിഞ്ഞ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഡയറക്ടറും മുന്‍ ക്യാപ്റ്റനുമായിരുന്ന ഗ്രയിം സ്മിത്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഡിവില്ലിയേഴ്‌സിന് തിരിച്ചെത്താന്‍ താത്പര്യമുണ്ടെങ്കില്‍ അത് അത്ര പ്രയാസകരമാകില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കുള്ള വാതില്‍ ഇപ്പോഴും അദ്ദേഹത്തിന് മുന്നില്‍ തുറന്നിട്ടിരിക്കുകയാണെന്നുമാണ് സ്മിത്ത് പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ഡിവില്ലിയേഴ്‌സ് ആഗ്രഹം പ്രകടിപ്പിച്ചത് തന്നെ മഹത്തായ കാര്യമായാണ് ഞാന്‍ ചിന്തിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഡിവില്ലിയേഴ്‌സുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല. എന്നാല്‍ ടി20 ലോകകപ്പ് പദ്ധതികളെക്കുറിച്ച് സൗഹൃദ സംഭാഷണം നടത്തിയിരുന്നുവെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.

graemesmith

ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഫഫ് ഡുപ്ലെസിസിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ക്വിന്റന്‍ ഡീകോക്കിനെയാണ് ദക്ഷിണാഫ്രിക്ക നിയമിച്ചിരിക്കുന്നത്. ഡീകോക്ക് മികച്ച നായകനാണ്. എന്നാല്‍ അനുഭവസമ്പത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. 35കാരനായ ഡിവില്ലിയേഴ്‌സ് 2018 ഏപ്രിലിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്. 114 ടെസ്റ്റിും 228 ഏകദിനവും 78 ടി20 കളിച്ചിട്ടുള്ള ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമാണ്.

Story first published: Saturday, January 25, 2020, 9:14 [IST]
Other articles published on Jan 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+