വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രവി ശാസ്ത്രിക്ക് വയസ് 120 എന്ന് ഗൂഗിള്‍; തെറ്റ് ചൂണ്ടിക്കാട്ടി ആരാധകര്‍, ഒടുവില്‍ തിരുത്ത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിയുടെ വയസ് തെറ്റായികൊടുത്ത് ഗൂഗില്‍. രവി ശാസ്ത്രിയുടെ ഗൂഗിള്‍ പ്രൊഫൈലില്‍ 120 വയസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ പിശക് ആരാധകര്‍ ചൂണ്ടിക്കാട്ടിയതോടെ ഗൂഗിള്‍ തെറ്റ് തിരുത്തി. 1900 മെയ് 27നാണോ രവി ശാസ്ത്രി ജനിച്ചത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ പ്രതികരിച്ചത്. ഗൂഗിളിന്റെ വലിയ പിഴവിനെതിരേ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. 1962 മെയ് 27ന് ജനിച്ച രവി ശാസ്ത്രിക്ക് നിലവില്‍ 58 വയസാണ് പ്രായം.

1981-1992വരെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു രവി ശാസ്ത്രി. വിരമിക്കലിന് ശേഷം കമന്റേറ്ററായി തിളങ്ങിയ രവി 2014 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായും പ്രവര്‍ത്തിച്ചു. അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് രവി ഇന്ത്യയുടെ പരിശീലകനാവുന്നത്. ഇന്ത്യക്ക് നാട്ടിലും വിദേശത്തും നിരവധി നേട്ടങ്ങള്‍ സമ്മാനിക്കാന്‍ പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രിക്കായി. ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയും ന്യൂസീലന്‍ഡില്‍ ടി20 പരമ്പരയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയും ഇന്ത്യ നേടിയത് രവിയുടെ പരിശീനത്തിലാണ്.

ravishastri

താരങ്ങളുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരമാണ് രവി. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കുന്ന ഇന്ത്യന്‍ പരിശീലകനാണ് രവി. പണിയെടുക്കാത്ത പരിശീലകനെന്ന നിലയില്‍ നിരവധി വിമര്‍ശനങ്ങള്‍ രവി ശാസ്ത്രിക്ക് എതിരേ ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം മികച്ച ഫലമുണ്ടാക്കി അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. ഇതുവരെ ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിക്കൊടുക്കാന്‍ മാത്രം രവിക്ക് സാധിച്ചിട്ടില്ല.

എന്നാല്‍ ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. രവി ശാസ്ത്രിക്കും നായകന്‍ വിരാട് കോലിക്കും ലോകകപ്പ് വിജയിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ഒക്ടോബറിലാവും ലോകകപ്പ് നടക്കുക. 2023ല്‍ ഏകദിന ലോകകപ്പും നടക്കാനുണ്ട്. ടെസ്റ്റിലാണ് രവി ശാസ്ത്രിയുടെ പരിശീലനത്തില്‍ ഇന്ത്യ കൂടുതല്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യക്കുവേണ്ടി 80 ടെസ്റ്റില്‍ നിന്ന് 3830 റണ്‍സും 151 വിക്കറ്റും 150 ഏകദിനത്തില്‍ നിന്ന് 3108 റണ്‍സും 129 വിക്കറ്റും രവി നേടിയിട്ടുണ്ട്. വിദേശ മൈതാനങ്ങളിലടക്കം തിളങ്ങിയിട്ടുള്ള ഓള്‍റൗണ്ടറാണ് രവി ശാസ്ത്രി. നിലവില്‍ ഇംഗ്ലണ്ട് പരമ്പരയിലാണ് ഇന്ത്യന്‍ ടീമുള്ളത്. ഇന്ത്യയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയിച്ച് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാനുറച്ചാണ് ഇന്ത്യ കളിക്കുന്നത്. എന്നാല്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്ന് മത്സര ഏകദിന,അഞ്ച് മത്സര ടി20 പരമ്പരയും ഇരു ടീമും തമ്മില്‍ കളിക്കുന്നുണ്ട്.

Story first published: Sunday, February 7, 2021, 11:39 [IST]
Other articles published on Feb 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X