Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂടുമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ഹിഗ്വെയ്ന്‍ യുവന്റസ് പ്രീ സീസണ്‍ ടീമില്‍

ടുറിന്‍: റോമയിലേക്കുള്ള കൂടുമാറ്റ അഭ്യൂഹം ശക്തമാകുന്നതിനിടെ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ യുവന്റസിന്റെ പ്രീ സീസണ്‍ ടീമില്‍. അവസാന സീസണില്‍ ചെല്‍സിക്കുവേണ്ടി വായ്പയില്‍ കളിച്ച ഹിഗ്വെയ്‌നുമായി കരാര്‍ ഒപ്പിടാന്‍ ചെല്‍സി വിസമ്മതിച്ചതോടെയാണ് താരം യുവന്റസ് നിരയില്‍ തിരിച്ചെത്തിയത്. റോമയിലേക്ക് കൂടുമാറാന്‍ താരം ശ്രമിച്ചെങ്കിലും വായ്പയില്‍ സ്വന്തമാക്കാനാണ് ക്ലബ്ബ് പദ്ധതിയിടുന്നത്.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടെയാണ് യുവന്റസിന്റെ മുഖ്യ സ്‌ട്രൈക്കര്‍മാരിലൊരാളായിരുന്ന ഹിഗ്വെയ്‌ന്റെ ടീമിലെ സ്ഥാനം തെറിച്ചത്.

ഇന്തോനേഷ്യന്‍ ഓപ്പണ്‍; തകര്‍പ്പന്‍ പ്രകടനത്തോടെ സിന്ധു സെമിയില്‍

ചെല്‍സിക്കുവേണ്ടി അഞ്ച് ഗോള്‍ മാത്രമാണ് ഹിഗ്വെയ്‌ന് നേടാനായത്.ഇതോടെ താരവുമായി കരാറിലെത്താന്‍ ചെല്‍സി മാനേജ്‌മെന്റ് വിമുഖത കാട്ടുകയായിരുന്നു. അവസാന സീസണിലെ ചെല്‍സി കോച്ച് മൗറീസ്യോ സാറിയാണ് ഇത്തവണ യുവന്റസിനെ പരിശീലിപ്പിക്കുന്നത്. അക്കാരണത്താല്‍ ഹിഗ്വെയ്‌ന് യുവന്റസില്‍ തുടരാന്‍ അവസരം ലഭിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

gonzalo-higuain

31കാരനായ താരത്തിന് അടുത്തിടെയൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. 2016ല്‍ നാപ്പോളിയില്‍ നിന്ന് യുവന്റസിലെത്തിയ ഹിഗ്വെയ്ന്‍ 73 മത്സരത്തില്‍ നിന്ന് 40 ഗോളാണ് നേടിയത്. വായ്പയില്‍ എ സി മിലാനുവേണ്ടി കളിച്ച താരം 15 മത്സരത്തില്‍ നിന്ന് ആറ് ഗോളും നേടി. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പം ആറ് കൊല്ലം ബൂട്ടണിഞ്ഞ ഹിഗ്വെയ്ന്‍ 190 മത്സരത്തില്‍ നിന്ന് 107 ഗോളും നേടിയിട്ടുണ്ട്.

ശക്തമായ ടീമിനെയാണ് പ്രീ സീസണിനായി യുവന്റസ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ സീസണില്‍ യുവന്റസ് സ്വന്തമാക്കിയ ഡി ലൈറ്റ്,അഡ്രിയാന്‍ റാബിയോട്ട്,ജിയാന്‍ ലൂജി ബഫണ്‍ എന്നിവരെയും ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.എന്നാല്‍ ആരോണ്‍ റംസിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സീനിയര്‍ താരവും ഡിഫന്‍ഡറുമായ ജിയോര്‍ജിയോ ചില്ലിനിയും ടീമില്‍ ഇടം നേടിയിട്ടില്ല.

Story first published: Saturday, July 20, 2019, 9:02 [IST]
Other articles published on Jul 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+