കാര്‍ അപകടം, ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന് ഗുരുതര പരിക്ക്, അടിയന്തിര ശസ്ത്രക്രിയ നടത്തി
ലോസ് ഏഞ്ചല്‍സ്: ഗോള്‍ഫ് ഇതിഹാസ താരം ടൈഗര്‍ വുഡ്‌സിന് കാറപടകടത്തില്‍ ഗുരുതര പരിക്ക്. കാലിഫോര്‍ണിയയില്‍ വെച്ചുണ്ടായ അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിയന്ത്രണം വിട്ട കാര്‍ കുന്നില്‍ ചെരിവിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടൈഗര്‍ വുഡ്‌സ് അബോധാവസ്ഥയിലാണെന്നും സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെറിഫ് അലക്‌സ് വില്ലാന്യൂവ പറഞ്ഞു.
വുഡ്‌സ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ വലിയ അപകടം ഒഴിവായെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സംഘത്തിലുള്ള കാര്‍ലോസ് ഗോണ്‍സാലസ് പറയുന്നത്. അപകടകാരണം എന്തെന്ന് വ്യക്തമല്ല. കുന്നില്‍ ചെരിവിലേക്ക് മറിഞ്ഞ ടൈഗര്‍ വുഡ്‌സിന്റെ വാഹനങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രധാനമായും അദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റതെന്നാണ് വുഡ്‌സിന്റെ ഏജന്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അദ്ദേഹത്തിന്റെ കാലിന് നിരവധി പരിക്കുകള്‍ ഉള്ളതിനാല്‍ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കിയിരിക്കുകയാണെന്നാണ് വുഡ്‌സിന്റെ ഏജന്റായ മാര്‍ക്ക് സ്റ്റീന്‍ബര്‍ഗ് പറഞ്ഞത്. നിലവില്‍ അപകടാവസ്ഥ അദ്ദേഹം തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ സ്വാഭാവിക അപകടമാണെന്നും മറ്റ് അസ്വാഭാവികത ഒന്നുമില്ലെന്നുമാണ് വിവരം. അപകട സാധ്യത കൂടുതലായുള്ള വഴിയാണിത്. വലിയ വളവുകള്‍ ഉള്ള ഭാഗമാണിത്. എസ് യുവി മോഡല്‍ വാഹനത്തിലായിരുന്നു വുഡ്‌സ് സഞ്ചരിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തന്നെ തകര്‍ന്നിട്ടുണ്ട്.
ടൈഗര്‍ വുഡ്‌സിന്റെ അപകട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ഗോള്‍ഫ് ഇതിഹാസമെന്ന നിലയില്‍ ലോകത്താകെമാനും വളരെ വലിയ ആരാധകരുള്ള താരമാണ് ടൈഗര്‍ വുഡ്‌സ്. അമേരിക്കക്കാരനായ അദ്ദേഹം 15ഓളം മേജര്‍ ടൂര്‍ണമെന്റുകളില്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്. 2019ലെ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലും വുഡ്‌സായിരുന്നു ജേതാവ്. കരിയറില്‍ 150ഓളം കിരീടങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications