Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചെന്നാണ് കരുതിയത്; ഇന്ത്യന്‍ പേസറെ പുകഴ്ത്തി ഗ്ലെന്‍ മഗ്രാത്ത്

സിഡ്‌നി: ഇന്ത്യന്‍ ടീമിന്റെ പേസ് നിരയെ പുകഴ്ത്തി മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. പിടിഐയോട് സംസാരിക്കവെയാണ് മഗ്രാത്ത് ഇന്ത്യയുടെ പേസ് ബൗളര്‍മാരെ പ്രശംസിച്ചത്. ഇഷാന്ത് ശര്‍മയുടെ മടങ്ങിവരവ് അദ്ഭുതപ്പെടുത്തി. വളരെയേറെ പരിചയ സമ്പത്തുള്ള താരമാണ് ഇഷാന്ത് ശര്‍മ. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം നടത്തിയ തിരിച്ചുവരവ് ഗംഭീരമാണ്. ഇഷാന്തിന്റെ കരിയര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അവസാനിച്ചെന്നാണ് ഞാന്‍ കരുതിയത്.

എന്നാല്‍ തന്റെ ബൗളിങ്ങിന്റെ മൂര്‍ച്ചകൂട്ടി മികച്ച രീതിയില്‍ പന്തെറിയുന്നു. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് നിര കൂടുതല്‍ ശക്തി കാട്ടുമെന്ന് മഗ്രാത്ത് പറഞ്ഞു. ഇന്ത്യന്‍ ബൗളര്‍മാരില്‍ വിശ്വാസമുണ്ട്. പേസ് നിരയിലെ രണ്ട് പ്രധാന താരങ്ങള്‍ക്കും അടുത്തിടെ പരിക്കേറ്റിരുന്നു. ഇഷാന്ത് പരിക്കേറ്റ് തിരിച്ചെത്തിയ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ അഞ്ച് വിക്കറ്റ് നേടി. ബൂംറയും പരിക്കില്‍ നിന്ന് മുക്തമായി. അതിനാല്‍ത്തന്നെ ഇന്ത്യയുടെ ബൗളിങ് നിര ലോകോത്തരമാണ്. അതില്‍ ഒരു സംശയവും വേണ്ട - മഗ്രാത്ത് പറഞ്ഞു.

glennmcgrath-

ഷമിയുടെ വേഗം മികച്ചതാണെന്നും അനുഭവസമ്പത്തും കളിയെക്കുറിച്ച് അറിവുമുള്ള അദ്ദേഹത്തിന് എത് ദിശയിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവ് അപാരമാണെന്നും മഗ്രാത്ത് പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ 10 വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. കിവീസ് പേസ് നിര ഇന്ത്യയുടെ ബാറ്റിങ് നിരയെ തകര്‍ത്തപ്പോള്‍ ഇഷാന്ത് ഒഴിച്ചുള്ള മറ്റ് പേസര്‍മാര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ടെസ്റ്റിലെ ജയം അഭിമാന പ്രശ്‌നമാണ്. വിരാട് കോലിയുടെ മോശം ഫോമാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം.

Story first published: Thursday, February 27, 2020, 8:41 [IST]
Other articles published on Feb 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+