ആരാധകര്‍ക്ക് ഞെട്ടല്‍; ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് മാക്‌സ്‌വെല്‍
സിഡ്‌നി: ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. മാനസിക പിരിമുറുക്കം മാറാനും മറ്റു ചില ചികിത്സയ്ക്കും വേണ്ടിയാണ് അദ്ദേഹം അവധിയെടുക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്ന വിശദീകരണം. ഇതോടെ ശ്രീലങ്കയ്‌ക്കെതിരേ ട്വന്റി20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരവും വരാനിരിക്കുന്ന പാകിസ്താന്‍ പരമ്പരയിലും മാക്‌സ്‌വെല്‍ ഉണ്ടാകില്ലെന്ന് ഓസീസ് പരിശീലകന്‍ ജെസ്റ്റിന്‍ ലാംഗറും അറിയിച്ചിട്ടുണ്ട്. മിന്നും ഫോമില്‍ നില്‍ക്കവെ പെട്ടെന്ന് അവധിയെടുക്കാനുള്ള മാക്‌സ്‌വെല്ലിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റിയില്‍ 28 പന്തില്‍ 62 റണ്‍സുമായി അദ്ദേഹം കൈയടി നേടിയിരുന്നു.
മാക്‌സ്‌വെല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച കാഴ്ച ഒരുക്കുന്ന കളിക്കാരനാണ്. എന്നാല്‍ അദ്ദേഹത്തിന് വിശ്രമം അനിവാര്യമായിരിക്കുകയാണ്. ശ്രീലങ്കന്‍ പരമ്പരയ്ക്ക് മുമ്പ് തന്നെ അദ്ദേഹം മാനസികമായി സംതൃപ്തനായിരുന്നില്ല. മികച്ച കളിക്കാരനായ മാക്‌സ് വെല്‍ എത്രയും വേഗം ക്രിക്കറ്റിലേക്ക് തിരിച്ചെത്തട്ടെയെന്ന് ടീമിന്റെ മനശാസ്ത്ര ഡോക്ടര്‍ മിഖായേല്‍ ലോയ്ഡ് പറഞ്ഞു.

ഓസ്്‌ട്രേലിയക്കുവേണ്ടി എഴ് ടെസ്റ്റില്‍ നിന്ന് 339 റണ്‍സും 110 ഏകദിനത്തില്‍ നിന്ന് 2877 റണ്‍സും 61 ട്വന്റി20യില്‍ നിന്ന് 1576 റണ്‍സും മാക്‌സ്‌വെല്‍ നേടിയിട്ടുണ്ട്. 50 ഏകദിന വിക്കറ്റും 26 ട്വന്റി20 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications