Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാക്‌സ്‌വെല്‍ റിട്ടേണ്‍സ്, ഇനി വെടിക്കെട്ട് കാണാം; ഓസീസ് ടീമില്‍ ഇടംപിടിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് മാസങ്ങളായി ടീമില്‍നിന്നും അവധിയെടുത്ത താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഇടംനേടി. കഴിഞ്ഞ വര്‍ഷമാണ് താരം ടീമില്‍ നിന്നും അനിശ്ചിതകാല അവധിയെടുത്തത്. ഇതിനുശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെങ്കിലും ദേശീയടീമില്‍ എത്തുന്നത് ഇതാദ്യമായാണ്.

ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനുവേണ്ടി മാക്‌സ് വെല്‍ കളിച്ചിരുന്നു. ബിഗ് ബാഷില്‍ 389 റണ്‍സും എട്ടുവിക്കറ്റും താരം നേടി. മാക്‌സ് വെല്‍ തകര്‍പ്പന്‍ ഫോമിലാണെന്നും ഏകദിന ടി20 ടീമില്‍ ഇടം നേടാന്‍ തികച്ചും അനുയോജ്യനാണെന്നും ദേശീയ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു. ഇന്ത്യയില്‍ പര്യടനം നടത്തിയ ടീമില്‍നിന്നും ആഷ്ടന്‍ ടര്‍ണറെ ഒഴിവാക്കിയാണ് മാക്‌സ് വെല്ലിന് ഇടം നല്‍കിയത്.

glennmaxwell

മാത്യു വേഡ്, മിച്ചല്‍ സ്റ്റാര്‍സ് എന്നിവരും ടീമിലെത്തിയിട്ടുണ്ട്. പീറ്റര്‍ ഹാന്‍ഡ്‌കോംബും, ഡി ആര്‍സി ഷോട്ടും പുറത്തായി. മാര്‍ഷ് ടി20 സംഘത്തിലും ഇടംനേടി. പേസര്‍ സീന്‍ അബോട്ട്, റിച്ചാര്‍ഡ്‌സണ്‍ എന്നിവരും സ്‌ക്വാഡിലുണ്ട്. ബിഗ് ബാഷിലെ പ്രകടനമാണ് മാര്‍ഷിന്റെ തിരിച്ചുവരവിന് ഇടയാക്കിയത്. ബിഗ് ബാഷ് ടൂര്‍ണമെന്റിലെ പ്രകടം മുന്‍നിര്‍ത്തിയാണ് ടീം അംഗങ്ങളെ തെരഞ്ഞെടുത്തതും. അടുത്തമാസം നടക്കുന്ന പരമ്പരയില്‍ ആരോണ്‍ ഫിഞ്ചാണ് ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റന്‍,

Story first published: Tuesday, February 4, 2020, 12:08 [IST]
Other articles published on Feb 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+