പാണ്ഡ്യക്കും രാഹുലിനും പിന്തുണയേറുന്നു... സൂപ്പര്‍ അംപയറും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം
കൊല്‍ക്കത്ത: ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇന്ത്യയുടെ യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവര്‍ക്കു പിന്തുണയേറുന്നു. ഓസ്ട്രലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും തിരികെ വിളിച്ച ഇരുവരെയും ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു.
ഓസ്‌ട്രേലിയയുടെ പ്രശസ്തനായ മുന്‍ അംപയറായ സൈമണ്‍ ടോഫലാണ് രാഹുലിനും പാണ്ഡ്യക്കും പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്. ഐസിസിയുടെ മികച്ച അംപയര്‍ക്കുള്ള പുരസ്‌കാരം തുടര്‍ച്ചയായി അഞ്ചു വര്‍ഷം സ്വന്തമാക്കി റെക്കോര്‍ഡിട്ട വ്യക്തി കൂടിയാണ് അദ്ദേഹം.

തെറ്റ് എല്ലാവര്‍ക്കും സംഭവിക്കും
കായിക ലോകത്തു മാത്രമല്ല മറ്റേതൊരു മേഖലയില്‍ നോക്കിയാലും നല്ല വ്യക്തികളാണ് മികച്ച ടീമിനെയുണ്ടാക്കുന്നത്. തെറ്റ് നമ്മള്‍ എല്ലാവരുടെയും ഭാഗത്തു നിന്നും സംഭവിക്കും.
എന്നാല്‍ ഇത് തിരുത്തി നമ്മള്‍ മുന്നോട്ടു പോവുകയാണെന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയായി എത്തിയ ടോഫെല്‍ വ്യക്തകമാക്കി.

തെറ്റ് തനിക്കും സംഭവിച്ചിട്ടുണ്ട്
പാണ്ഡ്യയെയും രാഹുലിനെയും കുടുക്കിയ ടിവി ഷോ താന്‍ കണ്ടിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നു. കരിയറില്‍ താനും നിരവധി തെറ്റുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ടു മുന്നോട്ടു പോവുകയായിരുന്നുവെന്ന് ടോഫെല്‍ പറഞ്ഞു. തെറ്റ് തിരുത്താന്‍ രണ്ടു പേര്‍ക്കും ബിസിസിഐ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ചേ തീരൂ. തെറ്റുകള്‍ സംഭവിച്ചാല്‍ അതില്‍ നിന്നും പാഠമുള്‍ക്കൊള്ളണം. എന്നാല്‍ മാത്രമേ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും ടോഫെല്‍ വിശദമാക്കി.

പാണ്ഡ്യയും രാഹുലും പാഠമുള്‍ക്കൊള്ളും
സംഭവിച്ച തെറ്റില്‍ നിന്നും പാണ്ഡ്യയും രാഹുലും പാഠമുള്‍ക്കൊള്ളുമെന്നാണ് താന്‍ കരുതുന്നതെന്ന് ടോഫെല്‍ വ്യക്തമാക്കി. കരിയറില്‍ ആദ്യ പന്തില്‍ പുറത്തായാല്‍ ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് അടുത്ത കളിയില്‍ തിരിച്ചുവരുന്നതു പോലെ തന്നെയാണിത്. രാഹുലിനും പാണ്ഡ്യക്കും നല്ല ഉപദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ടീമില്‍ മാത്രമല്ല പുറത്തുമുണ്ടെന്ന് ഉറപ്പുണ്ട്.
തങ്ങള്‍ ചെയ്തത് തെറ്റാണെന്നും അത് തിരുത്താല്‍ ആത്മാര്‍ഥമായി ശ്രമിക്കുകയും ചെയ്താല്‍ പാണ്ഡ്യയും രാഹുലും കൂടുതല്‍ മികച്ച വ്യക്തികളും താരങ്ങളുമായി മാറുമെന്നും ടോഫെല്‍ അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications