Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020 ട്വന്റി ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ ആരൊക്കെ? ഗില്‍ക്രിസ്റ്റിന്റെ പ്രവചനം ഇങ്ങനെ

Adam Gilchrist predicts T20 World Cup 2020 semi-finalists | Oneindia Malayalam

സിഡ്‌നി: 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആദം ഗില്‍ക്രിസ്റ്റ്. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രില്‍ക്രിസ്റ്റ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചത്. ഇന്ത്യ സെമി ഫൈനലില്‍ കളിക്കുമെന്ന് ഉറപ്പാണെന്ന് അഭിപ്രായപ്പെട്ട ഗില്‍ക്രിസ്റ്റ് ആതിഥേയരായ ഓസ്‌ട്രേലിയക്കൊപ്പം ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളും സെമി ഫൈനലില്‍ കളിക്കുമെന്നും പറഞ്ഞു. ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനല്‍ കളിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ലോക ഒന്നാം നമ്പര്‍ ടീമായ പാകിസ്താനെ ഗില്‍ക്രിസ്റ്റ് പരിഗണിച്ചില്ല. ഒന്നാം നമ്പര്‍ ടീമാണെങ്കിലും ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ അത്ര സാധ്യത കല്‍പ്പിക്കുന്നില്ല. ട്വന്റി20 ലോട്ടറി പോലെയാണെന്നും അവസാന നിമിഷം വരെ ഒന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡേ-നൈറ്റ് ടെസ്റ്റിനെ അനുകൂലിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 2020ല്‍ ഇന്ത്യയും ഓസ്‌ട്രേലിയും ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുമെന്നാണ് പ്രതീക്ഷ. ഈ രീതി ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആരാധകരിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞുനിര്‍ത്തി.

adamgilchrist

എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായ ഗില്‍ക്രിസ്റ്റ് 96 ടെസ്റ്റും 287 ഏകദിനവും 13 ട്വന്റി20യും ഓസ്‌ട്രേലിയക്കുവേണ്ടി കളിച്ചിട്ടുണ്ട്. 80 ഐപിഎല്‍ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ഒക്ടോബര്‍ 18ന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് നവംബര്‍ 15നാണ് അവസാനിക്കുക.

Story first published: Thursday, November 7, 2019, 9:11 [IST]
Other articles published on Nov 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+