For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍സിബിയുടെ ബാറ്റിങ് പരിശീലകനാവാന്‍ താല്‍പ്പര്യം: ഹെര്‍ഷ്വല്‍ ഗിബ്‌സ്

കേപ്ടൗണ്‍: വരുന്ന സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ബാറ്റിങ് പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെര്‍ഷ്വല്‍ ഗിബ്‌സ്. ട്വിറ്ററില്‍ ഒരു ആരാധകന് മറുപടിയായാണ് ഗിബ്‌സ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. നേരത്തെ തന്നെ ബംഗളൂരുവിന്റെ മുഖ്യ പരിശീലകനാവാന്‍ ഗിബ്‌സ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ബാറ്റിങ് പരിശീലകനാവാനാണ് മുന്‍ താരത്തിന് താല്‍പ്പര്യം.

ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ഗിബ്‌സിനെ പരിഗണിക്കുന്നത്. ഐപിഎല്ലില്‍ ഇതുവരെ ട്രോഫി സ്വന്തമാക്കാന്‍ കഴിയാത്ത ബംഗളൂരു പരിശീലക സംഘത്തില്‍ അടിമുടി മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ടീമിന്റെ പ്രതാപം ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ബംഗളൂരു മാനേജ്‌മെന്റുള്ളത്. ഗിബ്‌സെത്തിയാല്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബഗളൂരുവിന്റെ ബാറ്റിങ് നിരയ്ക്കത് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്.

herschelle-gibbs

45കാരനായ ഗിബ്‌സ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 90 ടെസ്റ്റുകളില്‍ നിന്ന് 6167 റണ്‍സും 248 ഏകദിനത്തില്‍ നിന്ന് 8094 റണ്‍സും 23 ട്വന്റി20കളില്‍ നിന്ന് 400 റണ്‍സും നേടിയിട്ടുണ്ട്.ടെസ്റ്റില്‍ 14 ഉും ഏകദിനത്തില്‍ 21 ഉും സെഞ്ച്വറികള്‍ ഗിബ്‌സിന്റെ പേരിലുണ്ട്.36 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗിബ്‌സ് 886 റണ്‍സും സ്വന്തമാക്കി.ഡെക്കാന്‍ ചാര്‍ജേഴ്‌സ്,മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത്.

Story first published: Friday, September 20, 2019, 9:50 [IST]
Other articles published on Sep 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+